ആന്ധ്രയിലെ വിമാനത്താവള പദ്ധതി സ്വന്തമാക്കാന്‍ വന്‍കിട കമ്പനികള്‍

ആന്ധ്രയിലെ വിമാനത്താവള പദ്ധതി  സ്വന്തമാക്കാന്‍ വന്‍കിട കമ്പനികള്‍

 

ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ വിസിയനഗരം ജില്ലയില്‍ ഭോഗാപുരത്ത് സ്ഥാപിക്കുന്ന വിമാനത്താവളത്തിന്റെ നിര്‍മാണ ചുമതല സ്വന്തമാക്കാന്‍ വന്‍കിട കമ്പനികള്‍ രംഗത്ത്. അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രമുഖരായ ജിഎംആര്‍, ജിവികെ, അദാനി പോര്‍ട്‌സ്, എസ്സല്‍ ഇന്‍ഫ്ര, ടാറ്റ, എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയാണ് ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. വിമാനത്താവളത്തിനുള്ള 80 ശതമാനത്തോളം ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു. പരിസ്ഥിതി മന്ത്രാലയത്തിന്റെ കൂടി അനുമതി ലഭിച്ചാല്‍ ഡിസംബര്‍ ആദ്യ വാരം പദ്ധതി പിസിബിക്ക് സമര്‍പ്പിക്കും. പരിഗണനയിലുള്ള പത്ത് പുതിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഭോഗാപുരത്തേതെന്ന് ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

Comments

comments

Categories: Branding