സോളാര്‍സിറ്റി ഏറ്റെടുക്കുന്നതിന് ടെസ്‌ല മോട്ടോഴ്‌സ് ഓഹരിയുടമകള്‍ സമ്മതമറിയിച്ചു

സോളാര്‍സിറ്റി ഏറ്റെടുക്കുന്നതിന് ടെസ്‌ല മോട്ടോഴ്‌സ് ഓഹരിയുടമകള്‍ സമ്മതമറിയിച്ചു

ലോസ് ഏഞ്ചലസ്: സോളാര്‍ സിറ്റി കോര്‍പ് ഏറ്റെടുക്കുന്നതിന് ആഡംബര ഇലക്ട്രിക് ഓട്ടോമേക്കര്‍ ടെസ്‌ല മോട്ടോഴ്‌സിന്റെ ഓഹരി ഉടമകള്‍ അനുമതി നല്‍കി. സോളാര്‍ സിറ്റി കോര്‍പ്പിനെയും ടെസ്‌ല മോട്ടോഴ്‌സിനെയും യോജിപ്പിച്ചുകൊണ്ട് ക്ലീന്‍ എനര്‍ജി പവര്‍ ഹൗസ് എന്ന തന്റെ സ്വപ്‌നപദ്ധതി നടപ്പാക്കുന്നതിനായി ഇരു കമ്പനികളിലെയും ഏറ്റവും വലിയ ഓഹരിയുടമയും ടെസ്‌ല മോട്ടോഴ്‌സ് സിഇഒയുമായ ഇലോണ്‍ മസ്‌ക് മറ്റ് ഓഹരിയുടമകളുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഓഹരി ഉടമകള്‍ ലയനത്തിന് സമ്മതമറിയിച്ചത്.

രണ്ട് ബില്യണ്‍ ഡോളറിന്റെ മൂല്യം കണക്കാക്കിയിട്ടുള്ള കരാറിലൂടെയാണ് ടെസ്‌ല മോട്ടോഴ്‌സ് സോളാര്‍ സിറ്റിയെ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ജൂണില്‍ സോളാര്‍ സിറ്റി ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ മസ്‌ക് ആരംഭിച്ചതിനു ശേഷം ടെസ്‌ലയുടെ ഓഹരി വിലയില്‍ 13 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. ടെസ്‌ലയുടെ അഫിലിയേറ്റഡ് അല്ലാത്ത ഓഹരി ഉടമകളില്‍ 85 ശതമാനത്തോളം പേര്‍ ലയനത്തെ പിന്തുണച്ചതായി കമ്പനി അറിയിച്ചു. ഓഹരി ഉടമകള്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന് പ്രതിഫലം ലഭിക്കുമെന്നാണ് ഇലോണ്‍ മസ്‌ക് പ്രതികരിച്ചത്. മസ്‌ക്കുള്‍പ്പടെ കമ്പനിയിലെ മറ്റ് ഓഹരി ഉടമകള്‍ സോളാര്‍സിറ്റി ഏറ്റെടുക്കുന്നതു സംബന്ധിച്ച് വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്നും സ്വയം വിട്ടുനിന്നിരുന്നു. പക്ഷെ ഈ കാരാര്‍ നടപ്പാക്കുന്നതിനായി വലിയ പ്രചാരണമാണ് മസ്‌ക് നടത്തിയത്. 2017ഓടെ ടെസ്‌ലയുടെ വരുമാനത്തില്‍ 1 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയുണ്ടാക്കാന്‍ ഈ ലയനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം വാദിച്ചു.

ഈ വര്‍ഷം ടെസ്‌ലയുടെ ഓഹരി വിലയില്‍ ഏകദേശം 20 ശതമാനത്തിനടുത്ത് കുറവ് വന്നിട്ടുണ്ട്. എന്നാല്‍ യുഎസ് പ്രസിഡന്റ് പദത്തിലേക്ക് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ കാര്യങ്ങള്‍ മെച്ചപ്പെടുന്ന അവസ്ഥയാണുള്ളത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവായ മൈറോണ്‍ ഏബെല്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് കമ്പനിയെ സംബന്ധിച്ചിടത്തോളം ശുഭസൂചകമാണ്.

Comments

comments

Categories: Branding