ഒരു കോടി വീടുകള്‍ നിര്‍മിക്കാന്‍ അനുമതി

ഒരു കോടി വീടുകള്‍ നിര്‍മിക്കാന്‍ അനുമതി

ന്യൂഡെല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു കോടി വീടുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകരാം നല്‍കി. എല്ലാവര്‍ക്കും വീട് പദ്ധതിയുടെ ഭാഗമായാണ് ഇത്രയും വീടുകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് കേന്ദ്ര ഗ്രാമീണ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ലോകസഭയില്‍ അറിയിച്ചു.
2022 ഓടെ എല്ലാവര്‍ക്കും വീട് പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ ഇന്ദിര ആവാസ് യോജന മാറ്റിയാണ് പദ്ധതി പ്രധാനമന്ത്രിയുടെ പേരിലാക്കിയത്.
2016-2017 കാലയളവിലാണ് ഈ ഒരുകോടി വീടുകളുടെ നിര്‍മാണം ആരംഭിക്കുക. 2018-2019 കാലയളവില്‍ ഈ പദ്ധതി പൂര്‍ത്തിയാക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിട്ടല്ല വീടുകള്‍ നിര്‍മിക്കുക. വീട് നിര്‍മാണത്തിന്റെ ഭാഗമായി 12,000 ടോയ്‌ലെറ്റുകളും സര്‍ക്കാര്‍ നിര്‍മിക്കും. ദേശീയ തൊഴിലുറപ്പ് പദ്ധതി, സ്വച്ഛ് ഭാരത് മിഷന്‍ തുടങ്ങിയ ഏതെങ്കിലും പദ്ധതികളുടെ ഫണ്ട് ഉപയോഗിച്ചാണ് ഈ ടോയ്‌ലെറ്റുകള്‍ നിര്‍മിക്കുക എന്നും അദ്ദേം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy