നോട്ട് അസാധുവാക്കല്‍ ദുരന്തമെന്ന് അഖിലേഷ്

നോട്ട് അസാധുവാക്കല്‍ ദുരന്തമെന്ന് അഖിലേഷ്

 

ലക്‌നൗ: 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്ത്. കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തെ ദുരന്തമെന്ന് അഖിലേഷ് വിശേഷിപ്പിച്ചു. യാതൊരു മുന്നൊരുക്കവുമില്ലാതെയാണു തീരുമാനം നടപ്പിലാക്കിയത്. സാങ്കേതിക തടസമുള്ളതിനാല്‍ പുതിയ നോട്ടുകള്‍ ലഭ്യമാക്കാന്‍ എടിഎം കൗണ്ടറുകള്‍ക്കു സാധിക്കുന്നില്ലെന്ന് അഖിലേഷ് പറഞ്ഞു.
കാര്‍ഷിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഡീമോണിട്ടൈസേഷന്‍ നടപടിയില്‍നിന്നും കര്‍ഷകരെ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കറന്‍സി നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്നു രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് മാറാന്‍ 50 ദിവസമാണ് പ്രധാനമന്ത്രി മോദി ചോദിച്ചിരിക്കുന്നത്. എന്നാല്‍ ഈ പ്രതിസന്ധി മാറാന്‍ 50 ദിവസത്തെ കാലയളവ് പോരാതെ വരുമെന്നും ചുരുങ്ങിയത് ആറ് മാസമെങ്കിലും വേണ്ടിവരുമെന്നും ഇത് സമ്പദ്ഘടനയ്ക്കു തിരിച്ചടിയാകുമെന്നും അഖിലേഷ് പറഞ്ഞു.

Comments

comments

Categories: Politics