ബാങ്ക് ലോക്കറുകള്‍ പരിശോധിക്കില്ലെന്ന് ധനമന്ത്രാലയം

ബാങ്ക് ലോക്കറുകള്‍ പരിശോധിക്കില്ലെന്ന് ധനമന്ത്രാലയം

ന്യൂഡെല്‍ഹി: ബാങ്ക് ലോക്കറുകള്‍ പരിശോധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച കിംവദന്തികള്‍ തള്ളിക്കളയുകയായിരുന്നു മന്ത്രാലയം. ഇത്തരമൊരു നീക്കം ആലോചിക്കുന്നില്ലെന്നും 2000 രൂപ നോട്ടിന്റെ മഷിയിളകുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രാലയം അറിയിച്ചു.

നോട്ട് അസാധുവാക്കലിന്റെ അടുത്ത നടപടിയായി ബാങ്ക് ലോക്കറുകള്‍ പരിശോധിച്ച് സ്വര്‍ണവും വജ്രവും മറ്റ് ആഭരണങ്ങളും പിടിച്ചെടുക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത്തരമൊരു പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം ഔദ്യോഗികമായി ട്വീറ്റ് ചെയ്തു.

2000 രൂപ നോട്ടില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. യഥാര്‍ത്ഥ 2000 രൂപ നോട്ട് തുണിയില്‍ ഉരസുമ്പോള്‍ ടര്‍ബോ-വൈദ്യുത പ്രഭാവം ഉണ്ടാകുമെന്നും ഇക്കാരണത്താലാണ് തുണിയില്‍ മഷി പുരളുന്നതെന്നും മന്ത്രാലയം വിശദീകരിക്കുന്നു.

Comments

comments

Categories: Slider, Top Stories