പുതു സഖ്യം പിറക്കുമോ?

പുതു സഖ്യം പിറക്കുമോ?

ആണവ സുരക്ഷ, ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ പുതു പങ്കാളിത്തത്തിലൂടെ ഇന്ത്യക്കും യുഎസിനും ജപ്പാനും റഷ്യക്കും ഒരുമിച്ചു മുന്നേറാന്‍ സാധിക്കും. ഇത് മുന്നില്‍കണ്ട് ഈ രാജ്യങ്ങളെ ഉള്‍പ്പെടുത്തി, ആഗോള ശക്തിക്രമം പുനര്‍നിര്‍ണയിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് ശ്രമിക്കാവുന്നതാണ്.

അടുത്തിടെ നടന്ന ഇന്ത്യ-ജപ്പാന്‍ ഉഭയകക്ഷി ഉച്ചകോടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും ശക്തമാകുന്ന സൂചനകളാണ് നല്‍കിയത്. ഇറാനിലെ തന്ത്രപ്രധാനമായ ചബ്ബഹാര്‍ തുറമുഖം നിര്‍മിക്കാന്‍ ജപ്പാന്റെ സഹായമുണ്ടാകുമെന്നുള്ള കാര്യത്തിലും ധാരണയായിട്ടുണ്ട്.
പാക്കിസ്ഥാനില്‍ ചൈന വികസിപ്പിക്കുന്ന ഗ്വാദര്‍ പോര്‍ട്ടിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറാനില്‍ തുറമുഖം നിര്‍മിക്കുന്നത്. ഇതിനോടൊപ്പം തന്നെ മറ്റ് മൂന്നു രാജ്യങ്ങളുമായി ചേര്‍ന്ന് കൂടുതല്‍ വ്യാപാര പദ്ധതികളുണ്ടാക്കണം. ട്രംപിന് ജപ്പാനോട് അത്ര മമതയില്ലെന്ന വാദങ്ങള്‍ ഇപ്പോള്‍ തന്നെ ഉയരുന്നുണ്ട്. എന്നാല്‍ അത് അത്ര ഗൗരവമായ നിലപാടാകാന്‍ സാധ്യതയില്ല. ഈ സഖ്യം വികസിപ്പിച്ചെടുക്കാന്‍ സാധിച്ചാല്‍ അത് ട്രംപിന്റെയും അമേരിക്കയുടെയും ചരിത്രത്തില്‍ നിര്‍ണായക പങ്കായിരിക്കും വഹിക്കുക.

Comments

comments

Categories: Editorial