മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സിന് 23 ശതമാനം വളര്‍ച്ച

മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സിന് 23 ശതമാനം വളര്‍ച്ച

 

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 3,52,756 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി. 33 ശതമാനം വര്‍ധനവ് ഉണ്ടായി. പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ക്കുള്ള പ്രീമിയത്തിന്റെ കാര്യത്തില്‍ 23 ശതമാനം വര്‍ധനവും കൈവരിക്കാന്‍ മാക്‌സ് ലൈഫിന് കഴിഞ്ഞിട്ടുണ്ട്. 1,361 കോടി രൂപയാണ് ഈയിനത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ലഭിച്ചത്.

2016 സെപ്റ്റംബര്‍ 30 ലെ കണക്ക് പ്രകാരം 39.647 കോടി രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. 21 ശതമാനം വര്‍ധനവാണിത്. 169 കോടി രൂപയുടെ ഇടക്കാല വിഹിതം നല്‍കാന്‍ മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: Branding