വാതരോഗ ചികിത്സാ വിദഗ്ധരുടെ ദേശീയ സമ്മേളനം കൊച്ചിയില്‍

വാതരോഗ ചികിത്സാ വിദഗ്ധരുടെ ദേശീയ സമ്മേളനം കൊച്ചിയില്‍

കൊച്ചി: ഇന്ത്യയിലെ വാതരോഗ ചികിത്സാ വിദഗ്ധരുടെ ദേശീയ സമ്മേളനം നവംബര്‍ 24 മുതല്‍ 27 വരെ കൊച്ചിയില്‍ നടക്കും. 20 വര്‍ഷത്തിനു ശേഷമാണ് കേരളം സമ്മേളനത്തിന് വേദിയാകുന്നത്. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ‘ഐറാകോണ്‍ 2016’ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ റുമ
റ്റോളജി അസോസിയേഷനാണ് പരിപാടിയുടെ സംഘാടകര്‍. സമ്മേളനത്തോടനുബന്ധിച്ച് നവംബര്‍ 24 ന് രാവിലെ 9.30 മുതല്‍ കേരളത്തിലെ വാതരോഗ ചികിത്സാ വിദഗ്ധര്‍ക്കുമാത്രമായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 25-ന് വൈകിട്ട് 6.30-ന് ബോള്‍ഗാട്ടി പാലസില്‍ കേരള ഗവര്‍ണര്‍ റിട്ട: ജസ്റ്റീസ് പി സദാശിവം നിര്‍വഹിക്കും. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡ മുഖ്യ അതിഥിയായിരിക്കും.

ഇന്ത്യയിലെ വാതരോഗികള്‍ അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണ്ണ പ്രശ്‌നങ്ങളെക്കുറിച്ചും, അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും നൂതന ചികിത്സാ രീതികളെക്കുറിച്ചും സിമ്പോസിയം, ശില്‍പശാല, സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. 1500 ല്‍ പരം ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ 20 വിദേശ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തും. .

 

Comments

comments

Categories: Branding

Related Articles