ഇന്ത്യ-യുകെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് അടുത്തവര്‍ഷം

ഇന്ത്യ-യുകെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് അടുത്തവര്‍ഷം

 

ന്യൂഡെല്‍ഹി: ഇന്ത്യ-യുകെ സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഇന്ത്യ-യുകെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് 2017 മാര്‍ച്ചില്‍ ലണ്ടനില്‍ വെച്ച് നടക്കും. ലണ്ടനില്‍ തേംസ് നദിക്കരയില്‍ നടക്കുന്ന പരിപാടിയില്‍ ഇരു രാജ്യങ്ങളിലെയും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ഒരു കുടക്കീഴില്‍ അണിനിരക്കും. സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് വേഗത്തില്‍ അംഗീകാരവും സംരംഭകര്‍ക്ക് പ്രോല്‍സാഹനവും നല്‍കി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയെ ശക്തിപ്പെടുത്തുകയെന്നതാണ് ഫെസ്റ്റിന്റെ ഉദ്ദേശം.

ഇന്ത്യയില്‍ നിന്നും യുകെയില്‍ നിന്നുമുള്ള സംരംഭകര്‍, ഏയ്ഞ്ചല്‍ നിക്ഷേപകര്‍, ഇന്‍ക്യുബേറ്റേഴ്‌സിന്റെ മേധാവികള്‍ തുടങ്ങിയവര്‍ ഫെസ്റ്റില്‍ പങ്കെടുക്കും. ഇരു രാജ്യങ്ങളിലെയും വിജയികളായ സംരംഭകരെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും സ്റ്റാര്‍ട്ടപ്പുകള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫാക്കല്‍റ്റികള്‍, ഇന്‍ക്യൂബേറ്റേഴ്‌സ് എന്നിവരെ ഒരു നെറ്റ്‌വര്‍ക്കില്‍ കോര്‍ത്തിണക്കികൊണ്ട് പരസ്പരം സഹായിച്ച് മുന്നേറാന്‍ ഫെസ്റ്റ് വഴിയൊരുക്കും.

പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പരിപാടിയായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയുടെ ഭാഗമായി എല്ലാ വര്‍ഷവും ഇതുപോലുള്ള രണ്ടു ഫെസ്റ്റുകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഒന്ന് ഇന്ത്യയിലും മറ്റേത് ലോകത്തിലെ മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളിലൊന്നായ ലണ്ടനിലും നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ വേളയില്‍ ന്യൂഡെല്‍ഹിയില്‍ നടന്ന യുകെ-ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസേഴ്‌സ് ഫോറത്തില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള സിഇഒകള്‍ പങ്കെടുക്കുകയും ബിസിനസ് പങ്കാളിത്ത സാധ്യതകളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഈ ഫോറത്തില്‍ വെച്ചാണ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിനായി ലണ്ടന്‍ തെരഞ്ഞെടുക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനമെടുത്തത്.

Comments

comments

Categories: Entrepreneurship, Slider