പുതിയ സൗകര്യങ്ങളൊരുക്കി ഹൈക്ക് മെസഞ്ചര്‍

പുതിയ സൗകര്യങ്ങളൊരുക്കി ഹൈക്ക് മെസഞ്ചര്‍

 

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രമുഖ മെസേജിംഗ് പ്ലാറ്റ്‌ഫോമായ ഹൈക്ക് മെസഞ്ചര്‍ മുഖം മിനുക്കുന്നു. പുതിയ സംവിധാനങ്ങളായ സ്റ്റോറീസ്, കാമറ, ലൈവ് ഫില്‍റ്റല്‍ എന്നിവ കൂട്ടിച്ചേര്‍ത്ത ഹൈക്ക്, ഉപഭോക്താക്കള്‍ക്ക് പോസ്റ്റുകളിടാന്‍ സൗകര്യം നല്‍കുന്ന പഴയ ടൈംലൈന്‍ ഒഴിവാക്കിയിട്ടുണ്ട്. സ്‌റ്റോറീസ് ഉപഭോക്താക്കളെ അവരുടെ പേജുകളില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന സൗകര്യമാണ്. താന്‍ പോസ്റ്റ് ചെയ്ത് ഫോട്ടോ ആരൊക്ക കണ്ടുവെന്നു മനസിലാക്കാനും ഉപഭോക്താവിന് കഴിയും.

ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ ബില്‍ഡ്-ഇന്‍ കാമറ ഹൈക്കിനുള്ളില്‍ തന്നെ ഫോട്ടോകള്‍ എടുക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കും. ഇത്തരത്തിലെടുത്ത ഫോട്ടോകളില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതിന് ലൈവ് ഫില്‍ട്ടറുകള്‍ സഹായിക്കും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സണ്‍ഗ്ലാസസ്, തലപ്പാവ് തുടങ്ങി ഇത്തരത്തിലുള്ള 12 ലൈവ് ഫില്‍ട്ടറുകളാണ് ഹൈക്ക് നല്‍കുന്നത്. ഇപ്പോള്‍ ഹൈക്കിന്റെ 20 ശതമാനം ഉപഭോക്താക്കള്‍ക്കു മാത്രമാണ് പുതിയ സൗകര്യങ്ങള്‍ ലഭ്യമാകൂവെന്നും രണ്ടു ദിവസത്തിനകം എല്ലാവര്‍ക്കും ഇവ ഉപയോഗിക്കാനാകുമെന്നും കമ്പനി അറിയിച്ചു.

Comments

comments

Categories: Branding