നോട്ട് അസാധുവാക്കല്‍: സര്‍ക്കാര്‍ ലക്ഷ്യമിട്ടതിന്റെ 50% നേട്ടം കൈവരിച്ചു

നോട്ട് അസാധുവാക്കല്‍:  സര്‍ക്കാര്‍ ലക്ഷ്യമിട്ടതിന്റെ 50% നേട്ടം കൈവരിച്ചു

 

ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ലക്ഷ്യമിട്ടതിന്റെ 50 ശതമാനം നേട്ടം സര്‍ക്കാര്‍ കൈവരിച്ചതായി മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി. കാശ്മീരില്‍ സൈനികര്‍ക്കെതിരെയുള്ള പരസ്യ പ്രകടനങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി പാക്കിസ്ഥാന്‍ നടത്തികൊണ്ടിരുന്ന കള്ളനോട്ട് അച്ചടിക്ക് കനത്ത തിരിച്ചടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചതായി സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.
പ്രഖ്യാപനത്തിനു മുന്നോടിയായി തന്നെ സര്‍ക്കാര്‍ പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മുന്‍കരുതലുകള്‍ എടുത്തിരുന്നെന്നും അതുകൊണ്ടു തന്നെ സാധരക്കാര്‍ക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. വളരെ കാലം മുന്‍പു തന്നെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാരംഭിച്ചിരുന്നു. പ്രഖ്യാപനത്തിന്റെ ആദ്യ ദിവസം മുതല്‍ തന്നെ ധനമന്ത്രാലയം വേണ്ട തയാറെടുപ്പുകള്‍ നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം മാത്രമായി നടപ്പിലാക്കുന്നതിനു പകരം വരുമാന നികുതി കൂടി എടുത്തു കളയണമെന്ന് താന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചതെന്നും ഇത് സാധരണക്കാരന് ആശ്വാസമാകുമെന്നും സ്വാമി പറഞ്ഞു. ഇത് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോര്‍പ്പറേറ്റുകളോടും സര്‍വകലാശാലകളുള്‍പ്പടെയുള്ള സ്വാകര്യ സ്ഥാപനങ്ങളോടും പൊലീസ്, മിലട്ടറി സേനകളോടും അവരുടെ ജീവനക്കാരുടെ കൈവശമുള്ള അസാധുവാക്കിയ നോട്ടുകള്‍ പുതിയ കറന്‍സി രൂപത്തിലേക്ക് മാറ്റുകയെന്നത് അതത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞിട്ടുള്ളതായും സ്വാമി അറിയിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മതിയായ പുതിയ കറന്‍സി നോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Slider, Top Stories