നോട്ട് അസാധുവാക്കല്‍: എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഘടകങ്ങള്‍ ചൈനയില്‍ നിന്നെത്തും

നോട്ട് അസാധുവാക്കല്‍:  എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഘടകങ്ങള്‍ ചൈനയില്‍ നിന്നെത്തും

 

ന്യൂഡെല്‍ഹി: പുതിയ നോട്ടുകള്‍ അംഗീകരിക്കാന്‍ എടിഎമ്മുകളെ സജ്ജീകരിക്കുന്നതിനാവശ്യമായ ഘടകങ്ങള്‍ (എടിഎമ്മിനു വേണ്ട അനുബന്ധ ഘടകങ്ങള്‍) ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ രാജ്യത്തെ 202,000 എടിഎമ്മുകളില്‍ പത്ത് ശതമാനം (ഏകദേശം 22,500 എടിഎമ്മുകള്‍) എടിഎമ്മുകള്‍ മാത്രമെ മാത്രമെ പുതിയ നോട്ടുകള്‍ നിറയ്ക്കാവുന്ന വിതത്തില്‍ സജ്ജീകരിച്ചിട്ടുള്ളു. പണപ്രതിസന്ധി മറികടക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയം ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്നതായും വിലയിരുത്തലുകള്‍ വരുന്നുണ്ട്. ഇത് തടയുന്നതിന് വേണ്ടിയാണ് ചൈനയുടെ സഹായം തേടാനൊരുങ്ങുന്നത്.

എടിഎമ്മുകളെ പുതിയ നോട്ടുകള്‍ ലഭ്യമാക്കുന്ന രീതിയില്‍ നവീകരിക്കുന്നതിനു വേണ്ട ഘടകങ്ങള്‍ ഇന്ത്യയില്‍ നിലവില്‍ രാജ്യത്തു ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്. മാഗ്നെറ്റിക് സ്‌പെയ്‌സര്‍, വെഡ്ജ് പോലുള്ളവയുടെ സ്‌റ്റോക്ക് ഇല്ലെന്നും മുന്‍പ് ഇത്തരം ഉല്‍പ്പന്നങ്ങളുടെ വിതരണം ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ഒരാഴ്ച്ചയ്ക്കുള്ളില്‍ എല്ലാ എടിഎമ്മുകളിലും പുതിയ നോട്ടുകള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനമൊരുക്കി പ്രവര്‍ത്തനസജ്ജമാക്കുമെന്നും അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. എല്ലാ എടിഎമ്മുകള്‍ക്കും ഈ ഘടകങ്ങള്‍ ആവശ്യമില്ലെന്നും, ആവശ്യമായ അത്രയും ഉല്‍പ്പന്നങ്ങള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എടിഎമ്മുകളുടെ നവീകരണവുമായി ബന്ധപ്പെട്ട വിഷയം ഒരു വലിയ പ്രശ്‌നമല്ലെന്നും പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ബാങ്കുകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.

Comments

comments

Categories: Slider, Top Stories