മംഗോളിയന്‍ സന്ദര്‍ശനം: ദലൈ ലാമയ്ക്ക് അനുമതി നല്‍കരുതെന്നു ചൈന

മംഗോളിയന്‍ സന്ദര്‍ശനം:  ദലൈ ലാമയ്ക്ക് അനുമതി നല്‍കരുതെന്നു ചൈന

ബീജിംഗ്: വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനു തയാറെടുത്ത തിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമക്കു അനുമതി നല്‍കരുതെന്നു മംഗോളിയയോട് ചൈന ആവശ്യപ്പെട്ടു. ചൈനയും റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് മംഗോളിയ.

രാജ്യഭ്രഷ്ട് കല്പിച്ചിട്ടുള്ള ദലൈലാമ, മതത്തിന്റെ പേരില്‍ ചൈനയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും അതിലൂടെ ചൈനയില്‍നിന്നും ടിബറ്റിനെ അടര്‍ത്തിയെടുക്കാനുമാണ് ശ്രമിക്കുന്നതെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെംഗ് ഷുവാംഗ് പറഞ്ഞു.
ഉഭയകക്ഷി ബന്ധത്തിലെ ഊഷ്മളത നിലനിര്‍ത്താന്‍, മംഗോളിയ ചൈനയുടെ ആവശ്യത്തെ അംഗീകരിക്കണമെന്നും ദലൈലാമയ്ക്ക് യാതൊരു വിധത്തിലുള്ള പിന്തുണയും സഹായവും നല്‍കരുതെന്നും ഷുവാംഗ് ആവശ്യപ്പെട്ടു.
ചൈനയെ ആശ്രയിച്ചു കഴിയുന്ന രാജ്യമാണ് മംഗോളിയ. അതേസമയം, ആദരീണയ വ്യക്തിയായി ദലൈലാമയെ അവര്‍ കരുതുന്നുമുണ്ട്. 2006ല്‍ ദലൈലാമ മംഗോളിയ സന്ദര്‍ശിച്ചതിനെ തുടര്‍ന്നു പ്രകോപിതരായ ചൈന, മംഗോളിയയിലേക്കുള്ള വിമാന സര്‍വീസ് നിറുത്തലാക്കിയിരുന്നു.

Comments

comments

Categories: World