ഫാര്‍മ രംഗത്തെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ സിഇഒമാര്‍

ഫാര്‍മ രംഗത്തെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ സിഇഒമാര്‍

 

മുംബൈ: ഫാര്‍മസ്യൂട്ടിക്കല്‍ രംഗം നേരിടുന്ന വെല്ലുവിളികളെപ്പറ്റി പ്രമുഖ കമ്പനികളുടെ സിഇഒമാര്‍ ചര്‍ച്ച നടത്തുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഫാര്‍മ ഇവന്റായ സിപിഎച്ച്‌ഐ ഇന്ത്യ എക്‌സിബിഷനിലായിരിക്കും ഫാര്‍മ വ്യവസായ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയമാകുക. ഈ മാസം 21 മുതല്‍ 23 വരെ ന്യൂഡെല്‍ഹിയിലാണ് എക്‌സിബിഷന്‍.
ഫാര്‍മ വ്യവസായത്തിലെ തലവന്‍മാരുടെ തന്ത്രപ്രധാനമായ ഒത്തുചേരലായിരിക്കും ഇത്. നവംബര്‍ 22ലെ സമ്മേളനത്തില്‍ വ്യവസായത്തിലെ വെല്ലുവിളികളെ നേരിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് യുബിഎം ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ യോഗേഷ് മുദ്രാസ് പറഞ്ഞു. ഈ വര്‍ഷം 100 രാജ്യങ്ങളില്‍ നിന്നായി 1,300 ഓളം പ്രദര്‍ശന സ്റ്റാളുകള്‍ എക്‌സിബിഷനില്‍ അണിനിരത്തും. ഇതിന്റെ ഭാഗമായുള്ള ഫാര്‍മ വീക്കിന് കഴിഞ്ഞ ദിവസം ആരംഭം കുറിച്ചിരുന്നു.
സിപ്ലയുടെ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാനായ സമിന വസിറാലി, ഫിസറിന്റെ മെഡിക്കല്‍ ഡയറക്റ്റര്‍ അനുരിത മജുംദാര്‍, അബോട്ട് മെഡിക്കല്‍ ഡയറക്റ്റര്‍ രശ്മി ഹെഡ്ജ് എന്നിവര്‍ ഫാര്‍മ വീക്കിലെ ചര്‍ച്ചകളില്‍ അധ്യക്ഷ പദവി അലങ്കരിക്കും. കൂടാതെ ഫാര്‍മ വ്യവസായത്തില്‍ മികവു പുലര്‍ത്തിയവര്‍ക്കും നേട്ടങ്ങള്‍ സ്വന്തമാക്കിയവര്‍ക്കും നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിക്കും.
ഇന്ത്യന്‍ ഫാര്‍മ രംഗം മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ വ്യവസായമാണ്. 2020 ഓടെ ആഭ്യന്തര വ്യവസായത്തില്‍ പ്രതിവര്‍ഷം 15 ശതമാനത്തിലധികം വളര്‍ച്ച പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Branding

Related Articles