പ്രൊജക്ടര്‍ വിപണിയില്‍ മികച്ച നേട്ടവുമായി ബെന്‍ക്

പ്രൊജക്ടര്‍  വിപണിയില്‍ മികച്ച നേട്ടവുമായി ബെന്‍ക്

കൊച്ചി : മുന്‍നിര സാങ്കേതികവിദ്യാ സേവനദാതാക്കളായ ബെന്‍ക്, ഇന്ത്യന്‍ പ്രൊജക്ടര്‍ വിപണിയില്‍ 28 ശതമാനം പങ്കാളിത്തം എന്ന റെക്കോഡ് നേട്ടം കൈവരിച്ചു. ഫൂച്ചര്‍സോഴ്‌സ് 2016 ന്റെ രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരമാണിത്. ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ 25 ശതമാനം വിപണി പങ്കാളിത്തമുണ്ടായിരുന്ന ബെന്‍ക് 28 ശതമാനം വളര്‍ച്ച കൈവരിച്ച് പ്രൊജക്ടര്‍ വിപണിയിലെ സ്ഥാനം ശക്തമാക്കി.

രാജ്യത്തെ മികച്ച പ്രകടനത്തിനൊപ്പം ബെന്‍ക് നാലു പ്രധാന വിഭാഗങ്ങളിലും ഒന്നാമതെത്തി. എസ്‌വിജിഎ വിപണിയില്‍ 39 ശതമാനവും ഷോര്‍ട്ട് ത്രോ വിപണിയില്‍ 61 ശതമാനവും പങ്കാളിത്തം ബെന്‍ക് നേടി. കോര്‍പ്പറേറ്റ് ഹൈബ്രൈറ്റ്‌നസ് വിഭാഗത്തില്‍ 37 ശതമാനം വിപണി പങ്കാളിത്തവും ഫുള്‍ എച്ച്ഡി വെര്‍ട്ടിക്കല്‍ വിഭാഗ ത്തില്‍ 47ശതമാനം വിപണി പങ്കാളിത്തവുമാണ് ബെന്‍ക് നേടിയത്.

സ്വകാര്യ സ്‌കൂളുകളിലേക്കുള്ള സേവനങ്ങള്‍ക്ക് 70 ശതമാനം വിപണി പങ്കാളിത്തം നേടി വിദ്യാഭ്യാസ രംഗത്ത് ശക്തരായ മുന്നേറ്റമാണ് ബെന്‍ക് നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ സ്വകാര്യ സ്‌കൂളുകളിലെ 3 സ്മാര്‍ട്ട് ക്ലാസ്‌റൂമുകളില്‍ രണ്ടിലും ബെന്‍ക് പ്രൊജക്ടറാണ് ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Branding, Movies

Related Articles