എയര്‍ടെല്‍ സസ്‌റ്റൈനബിളിറ്റി റിപ്പോര്‍ട്ട് പുറത്തിറക്കി

എയര്‍ടെല്‍ സസ്‌റ്റൈനബിളിറ്റി റിപ്പോര്‍ട്ട് പുറത്തിറക്കി

കൊച്ചി: കമ്പനിയുമായി ബന്ധപ്പട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും വേണ്ടി പരിസ്ഥിതി സൗഹൃദ നെറ്റ്‌വര്‍ക്ക് കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി എയര്‍ടെല്‍ ഇന്ത്യ സസ്റ്റൈനബിളിറ്റി റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി. സാമൂഹിക, പാരിസ്ഥിതക വിഷയങ്ങളില്‍ കമ്പനിയുടെ ഭാവി പരിപാടികളും സുസ്ഥിരത ഉറപ്പാക്കാനുള്ള പദ്ധതികളും വ്യക്തമാക്കുന്നതാണ് എയര്‍ടെലിന്റെ ഇന്ത്യ സസ്റ്റൈനബിളിറ്റി റിപ്പോര്‍ട്ട് 2016.

നെറ്റ്‌വര്‍ക്ക് നിര്‍മിതികള്‍, ഡാറ്റ സെന്റര്‍, മറ്റു സംവിധാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തില്‍ 10.36 മില്യണ്‍ ലിറ്റര്‍ ഡീസല്‍ ലാഭിക്കാനായതായി എയര്‍ടെല്ലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ 2011-12 സാമ്പത്തികവര്‍ഷം മുതല്‍ നടപ്പാക്കി വരുന്ന ഇ-ബില്‍ പദ്ധതി വഴി ഒരു ബില്യണ്‍ ഷീറ്റുകളോളം കടലാസും ലാഭിക്കാനായി. രാജ്യത്തെ ജനസംഖ്യയുടെ 95% ത്തിലേയ്ക്കും എത്തിച്ചേരുന്നതാണ് എയല്‍ടെലിന്റെ നെറ്റ്‌വര്‍ക്ക്.

ഭരണത്തിലും കോര്‍പ്പറേറ്റ് പൗരത്വത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഭാവിയിലേയ്ക്ക് വേണ്ടി ഒരു സുസ്ഥിരമായ സ്ഥാപനം കെട്ടിപ്പടുക്കുക എന്നത് തങ്ങളുടെ വളര്‍ച്ചാ പദ്ധതിയുടെ ഭാഗമാണെന്നും ഭാരതി എയര്‍ടെല്‍ ഇന്ത്യ, സൗത്ത് ഏഷ്യ എംഡിയും സിഇഒയുമായ ഗോപാല്‍വിത്തല്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സിഒടു ബഹിര്‍ഗമനത്തില്‍ 74% കുറവാണുണ്ടായിരിക്കുന്നത്. ഇതില്‍ 27% കുറവും ഉണ്ടായിരിക്കുന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്. 1490 മെഗാവാട്ട് വൈദ്യുതിയും കമ്പനിയ്ക്ക് ലാഭിക്കാനായി.

ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 90% വിതരണക്കാരും 83% പ്രാദേശികകമ്പനികളുമായുള്ള സഹകരണവുമുള്ള കമ്പനിയാണ് എയര്‍ടെല്‍. പിന്നോക്കം നില്‍ക്കുന്ന 85,000 കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ 254 സത്യഭാരതിസ്‌കൂള്‍ പ്രോഗ്രാമുകള്‍, 498 പഠനകേന്ദ്രങ്ങള്‍, ക്വാളിറ്റിസപ്പോര്‍ട്ട് പ്രോഗ്രാമുകള്‍ എന്നിവയ്ക്കും എയര്‍ടെല്‍ പിന്തുണ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി നടത്തുന്ന ഔട്ട്‌റീച്ച് പ്രോഗ്രാം വഴി 14,000 കുട്ടികള്‍ക്കാണ് ഗുണമുണ്ടായത്. കൂടാതെ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി കമ്പനി 12,700 ടോയ്‌ലെറ്റുകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

Comments

comments

Categories: Branding