ഇന്ത്യന്‍ സംരംഭകര്‍ക്ക് ജി സ്യൂട്ട് ലഭ്യമാക്കാന്‍ വോഡഫോണ്‍ ഗൂഗിളുമായി സഹകരിക്കുന്നു

ഇന്ത്യന്‍ സംരംഭകര്‍ക്ക് ജി സ്യൂട്ട് ലഭ്യമാക്കാന്‍ വോഡഫോണ്‍ ഗൂഗിളുമായി സഹകരിക്കുന്നു

 
കൊച്ചി: വോഡഫോണ്‍ ഇന്ത്യയുടെ സംരംഭകത്വ സേവന വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസ് ഇന്ത്യന്‍ സംരംഭകര്‍ക്ക് ജി സ്യൂട്ട് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഗൂഗിള്‍ ക്ലൗഡുമായി സഹകരിക്കും. ഏത് ഉപകരണത്തില്‍ നിന്നും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഇന്റലിജന്റ് പ്രൊഡക്ടിവിറ്റി, കമ്യൂണിക്കേഷന്‍, കൊളാബറേഷന്‍ ആപ്ലിക്കേഷനുകള്‍ക്ക് ഉപയോഗത്തിന് അനുസരിച്ച് പണം നല്‍കുന്ന രീതിയിലുള്ള സേവനമായിരിക്കും ഇതിന്റെ ‘ഭാഗമായി ലഭ്യമാക്കുക. പ്രതിമാസ, ത്രൈമാസ, അര്‍ധ വാര്‍ഷിക, വാര്‍ഷിക രീതികളില്‍ ഓണ്‍ലൈനായോ ചെക്കായോ പണം നല്‍കാനുള്ള സൗകര്യവും ഇതിനുണ്ടാകും. ഫോണ്‍, ഇ-മെയില്‍, ഓണ്‍ലൈന്‍ പിന്തുണയും ഇതിനുണ്ടാകും.

ഇന്ത്യയില്‍ റെഡി ബിസിനസ് സംവിധാനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിന്റെ ‘ഭാഗമായാണ് വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസ് ജി സ്യൂട്ട് ലഭ്യമാക്കാനായി ഗൂഗിള്‍ ക്ലൗഡുമായി സഹകരിക്കുന്നത്. സ്മാര്‍ട്ട് ആയി ജോലി ചെയ്യുവാന്‍ സഹായിക്കും വിധം ജിമെയില്‍, ഡോക്‌സ്, ഡ്രൈവ്, കലണ്ടര്‍, ഹാങ്ഔട്ട്‌സ് തുടങ്ങി നിരവധി സേവനങ്ങള്‍ തല്‍സമയം സംയോജിപ്പിച്ച് മെഷിന്‍ ഇന്റലിജന്‍സ് കൂടി പ്രയോജനപ്പെടുത്തി അവതരിപ്പിക്കുകയാണിവിടെ ചെയ്യുന്നത്. ഈ സഹകരണത്തിന്റെ ഫലമായി വോഡഫോണ്‍ എന്റര്‍പ്രൈസസ് ഉപഭോക്താക്കള്‍ക്ക് ഉപയോഗത്തിനനുസരിച്ച് പണം നല്‍കുന്ന രീതിയില്‍ ജി സ്യൂട്ട് സുരക്ഷിതമായും സൗകര്യപ്രഥമായും പ്രയോജനപ്പെടുത്താനാവും.

ഇന്ത്യന്‍ സംരംഭകര്‍ക്ക് ജി സ്യൂട്ട് പ്രയോജനപ്പെടുത്തി ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കും വിധം ഗൂഗിളുമായി സഹകരിക്കാന്‍ തങ്ങള്‍ക്ക് അതിയായ ആഹ്ലാദമുണ്ടെന്ന് ഇതേക്കുറിച്ചു പ്രഖ്യാപിക്കവെ വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസ് ഡയറക്ടര്‍ നിക് ഗിഡ്ഡോണ്‍ ചൂണ്ടിക്കാട്ടി. ക്ലൗഡ് ഡെലിവറി മാതൃകയിലൂടെ ഇന്ത്യന്‍ സംരംഭകരുടെ ഡിജിറ്റല്‍ യാത്രയില്‍ തങ്ങള്‍ ഒരു പൂര്‍ണ കമ്യൂണിക്കേഷന്‍സ് പങ്കാളിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Branding, Slider