നോട്ട് മാറ്റിവാങ്ങല്‍: മഷി പുരട്ടുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

നോട്ട് മാറ്റിവാങ്ങല്‍:  മഷി പുരട്ടുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

 

ന്യൂഡെല്‍ഹി: ബാങ്കുകളില്‍ നോട്ട് മാറ്റി വാങ്ങാനെത്തുന്നവരുടെ കൈവിരലില്‍ മഷി പുരട്ടുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇത് വോട്ടിംഗ് പ്രക്രിയയെ ബാധിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ധനകാര്യ മന്ത്രാലയത്തിന് കത്തയച്ചു.

വോട്ട് ചെയ്യാനെത്തുന്നയാളുടെ ഇടതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. ചൂണ്ടുവിരല്‍ ഇല്ലെങ്കില്‍ ഇടതുകൈയിലെ മറ്റേതെങ്കിലും വിരലില്‍ മഷി പുരട്ടാം. ഇടത് കൈ ഇല്ലാത്ത വോട്ടറാണെങ്കില്‍ വലത് കൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുക. നോട്ടുമാറി വാങ്ങുന്നവരുടെയും വലതു കൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടാനാണ് ഇപ്പോള്‍ കേന്ദ്ര ധനമന്ത്രാലയം ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇത് ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആസാം, അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ത്രിപുര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലായി നാല് ലോക്‌സഭാ മണ്ഡലങ്ങളിലും എട്ട് നിയമസഭാ മണ്ഡലങ്ങളിലും ഇന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Comments

comments

Categories: Slider, Top Stories