ടാറ്റ സണ്‍സ് ഓറിയന്റേഷന്‍ പരിപാടി റദ്ദാക്കി

ടാറ്റ സണ്‍സ് ഓറിയന്റേഷന്‍  പരിപാടി റദ്ദാക്കി

പുതിയ ഡയറക്റ്റര്‍മാര്‍ക്ക് വേണ്ടിയുള്ള ഓറിയന്റേഷന്‍ പരിപാടി ടാറ്റ സണ്‍സ് റദ്ദാക്കി. ഓഗസ്റ്റില്‍ കമ്പനിയുടെ ഡയറക്റ്റര്‍ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട അജയ് പിരമല്‍, അമിത് ചന്ദ്ര, വേണു ശ്രീനിവാസന്‍ എന്നിവര്‍ക്കു വേണ്ടി നടത്താനിരുന്ന പരിപാടിയാണ് വേണ്ടെന്നുവച്ചതെന്ന് ടാറ്റ സണ്‍സുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

കമ്പനിയില്‍ നിന്ന് അടുത്തിടെ പുറത്താക്കപ്പെട്ട സൈറസ് മിസ്ട്രിയാണ് ഓറിയന്റേഷന്‍ പരിപാടിക്ക് പദ്ധതിയിട്ടിരുന്നത്.

Comments

comments

Categories: Branding