ഈ സൂപ്പര്‍ ബൈക്കുകളുടെ വില കേട്ട് ആരും ഞെട്ടില്ല!

ഈ സൂപ്പര്‍ ബൈക്കുകളുടെ വില കേട്ട് ആരും ഞെട്ടില്ല!

ഇന്ത്യന്‍ സൂപ്പര്‍ബൈക്ക് വിപണി എന്നു കേള്‍ക്കുമ്പോഴേ ആളുകള്‍ക്ക് ഒരു വിചാരമുണ്ട്. ഇവയെല്ലാം കോടീശ്വലര പുത്രന്മാരുടെ കളിപ്പാട്ടമാണെന്ന്. 20ഉം 30ഉം ലക്ഷം പുല്ല് പോലെ വീശിയാല്‍ മാത്രമാണ് ഇവയെല്ലാം സ്വന്തമാക്കാന്‍ സാധിക്കൂ. ഇതൊന്നും സാധാരണക്കാര്‍ക്ക് പറഞ്ഞ കാര്യമല്ല. നമുക്ക് പള്‍സറും എഫ്‌സിയും ഒക്കെ മതിയെന്ന് കരുതുന്നവരാണ് കൂടുതലും.

മിഡില്‍ ക്ലാസിന്റെ കാര്യത്തില്‍ ഇന്ന് ഇന്ത്യ ഏറെ മുന്നിലാണ്. അതായത്, സ്വന്തമായി വീടും ഒരു വാഹനവും സ്വന്തമാക്കാന്‍ ശേഷിയുള്ളവര്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുവ എന്‍ജിനീയര്‍മരും, സംരംഭകരും, മാനേജര്‍മാരും ഈ മിഡില്‍ ക്ലാസിലുണ്ട്. ബഹുരാഷ്ട്ര കമ്പനികളില്‍ കനത്ത ശമ്പളം വാങ്ങുന്നവരും സ്വന്തമായി സംരംഭം തുടങ്ങി വിജയിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
അതുകൊണ്ട് തന്നെയാണ് ഇന്ത്യന്‍ സൂപ്പര്‍ബൈക്ക് വിപണി ശരവേഗത്തില്‍ കുതിക്കുന്നതും. ലോകോത്തര കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിച്ച് കൂടുതല്‍ വില്‍പ്പന നേടാന്‍ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമായാണ്.
സാമ്പത്തികാവസ്ഥയും മറ്റുള്ള കാര്യങ്ങളും ഇന്ത്യയില്‍ മെച്ചപ്പെടുന്നതില്‍ ബഹുരാഷ്ട്ര സൂപ്പര്‍ബൈക്ക് നിര്‍മാതാക്കള്‍ക്ക് ഇന്ത്യന്‍ വിപണി മികച്ച പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്ത്യയെ പോലെ വളര്‍ച്ചയ്ക്ക് സാധ്യതയുള്ള മറ്റു വിപണികള്‍ ലോകത്ത് കുറവാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
പക്വത കൈവരിച്ച സൂപ്പര്‍ബൈക്ക് വിപണികളില്‍ പുതിയ മോഡല്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇന്ത്യന്‍ വിപണിയിലേക്കെന്ന് എന്നു കൂടി ഇവര്‍ പ്രഖ്യാപിക്കുന്നതും ഇവിടെയുള്ള സാധ്യത മനസിലാക്കിയാണ്. 500 സിസിക്ക് മുകളിലുള്ള സൂപ്പര്‍ ബൈക്കുകളാണ് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ താല്‍പ്പര്യമെന്നാണ് വിവിധ കമ്പനികളുടെ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇവയുടെ വില്‍പ്പനയ്ക്ക് കമ്പനികള്‍ വിവിധ സ്ട്രാറ്റജികളാണ് ഇന്ത്യന്‍ വിപണിയില്‍ പയറ്റുന്നത്. മറ്റു വിപണികളെ അപേക്ഷിച്ച് പ്രൈസ് സെന്‍സിറ്റിവിറ്റി ഇന്ത്യന്‍ വിപണിയില്‍ കൂടുതലാണെന്നതിനാല്‍ തന്നെ വിലയുമായി ബന്ധപ്പെട്ട സ്ട്രാറ്റജികള്‍ക്കാണ് സൂപ്പര്‍ബൈക്ക് നിര്‍മാതാക്കള്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. പത്ത് ലക്ഷം രൂപയില്‍ താഴെയുള്ള സൂപ്പര്‍ബൈക്കുകള്‍ ഒരു സാധാരണ ഇന്ത്യക്കാരന് ആലോചിക്കാന്‍ പറ്റുന്നതാണെന്നാണ് വിപണി ഗവേഷണം നടത്തി കമ്പനികള്‍ അഭിപ്രായപ്പെടുന്നത്. പത്ത് ലക്ഷത്തില്‍ താഴെ വില നല്‍കി സൂപ്പര്‍ബൈക്ക് സ്വന്തമാക്കാന്‍ ഇന്ത്യക്കാര്‍ മടിക്കുന്നില്ലെന്ന് ഈ മോഡലുകളുടെ വില്‍പ്പന വളര്‍ച്ച വ്യക്തമാക്കി നല്‍കും. വിപണിയില്‍ പത്ത് ലക്ഷത്തിന് താഴെ നിരവധി മോഡലുകളുണ്ടെങ്കിലും വിദഗ്ധരുടെ അഭിപ്രായത്തില്‍ ഏറ്റവും മികച്ച മോഡലുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ducati-monster-821-15ഡ്യുകാറ്റി മോണ്‍സ്റ്റര്‍ 821
ഡ്യുകാറ്റി മോണ്‍സ്റ്ററിന്റെ പാരമ്പര്യ സ്റ്റൈലിംഗാണ് 821ന്റെ പ്രത്യേകത. മസ്‌കുലാര്‍ ലുക്ക് സൂപ്പര്‍ബൈക്കാണെന്ന് ഒറ്റ നോട്ടത്തില്‍ തെളിയിക്കും. ഇതിന് അനുസരിച്ചുള്ള ഫ്രെയിമുകളും എന്‍ജിനും എക്‌സ്‌പോസ് ചെയ്ത് ലുക്ക് ഗംഭീരമാക്കാന്‍ ഡ്യകാറ്റിക്ക് സാധിച്ചിട്ടുണ്ട്. 112 ബിഎച്ച്പി കരുത്തുള്ള ടെസ്റ്റടെട്രെ 11 ഡിഗ്രി ലിക്വിഡ് കൂള്‍ എന്‍ജിനാണ് മോണ്‍സ്റ്റര്‍ 821ലുള്ളത്. 90 ന്യൂട്ടണ്‍ മീറ്ററാണ് ഉയര്‍ന്ന ടോര്‍ക്ക്. മുന്നിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്കുള്ള മോണ്‍സ്റ്റര്‍ 821ന് ആറ് ഗിയറുകളുണ്ട്. എബിഎസ് സുരക്ഷയും നല്‍കിയിട്ടുണ്ട്. ഉയരം ക്രമീകരിക്കവുന്ന സീറ്റ്, ഉയര്‍ന്ന ഇന്ധനടാങ്ക്, വലിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, അലോയ് വീലുകള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, നമ്പര്‍ പ്‌ളേറ്റോടു കൂടിയുള്ള ടെയ്ല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവയാണ് രൂപകല്‍പ്പനയില്‍ മറ്റു പ്രത്യേകതകള്‍.
അര്‍ബന്‍, ടൂറിംഗ്, സ്‌പോര്‍ട് എന്നീ മൂന്ന് വ്യത്യസ്ത ത്രോട്ടില്‍ മാപ്പുകളിലാണ് ഡ്യുകാറ്റി മോണ്‍സ്റ്റര്‍ 821 വില്‍പ്പന നടക്കുന്നത്. മണിക്കൂറില്‍ 225 കിലോമീറ്ററാണ് പരമാവധി വേഗത. ഡ്യുകാറ്റി റെഡിന് പത്ത് ലക്ഷം രൂപയ്ക്ക് തൊട്ടുമുകളിലാണ്. അതേസമയം, ഡാര്‍ക്കിന് 9.72 ലക്ഷം രൂപ മതി. (രണ്ടും എക്‌സ്‌ഷോറൂം ഡെല്‍ഹി).
ducati-scramblerഡ്യുകാറ്റി സ്‌ക്രാംബ്ലര്‍
ഡ്യുകാറ്റി സ്‌ക്രാംബ്ലര്‍ സിംപിളാണ്. പവര്‍ഫുള്ളുമാണ്. നിയോ റെട്രോ മോട്ടോര്‍സൈക്കിള്‍ എന്ന വിശേഷണമാണ് കൂടുതല്‍ ചേരുക. 1960കളിലുണ്ടായിരുന്ന ഒറിജിനല്‍ സ്‌ക്രാംബ്ലറിന്റെ സമകാലീന രൂപമാണ് പുതിയ മോഡല്‍. പോസ്റ്റ് ഹെറിറ്റേജ് രൂപകല്‍പ്പനയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതോടൊപ്പം ആധുനികതയുടെ ഘടകങ്ങള്‍ കൂടി ചേര്‍ത്തതോടെ സ്‌ക്രാംബ്ലര്‍ സൂപ്പര്‍ബൈക്കുകള്‍ക്കിടയില്‍ തരക്കേടില്ലാത്ത രീതിയില്‍ തിളങ്ങി.
എല്‍ ട്വിന്‍ 803 സിസി എയര്‍ കൂള്‍ഡ് എന്‍ജിനാണ് സ്‌ക്രാംബ്ലറിന്റെ തലച്ചോര്‍. 75 ബിഎച്ച്പി കരുത്തും പരമാവധി 68 എന്‍എം ടോര്‍ക്കും ഇത് ഉല്‍പ്പാദിപ്പിക്കും. ഹാന്‍ഡ്‌ലിംഗ് മികവാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കമ്പനി വിശേഷിപ്പിക്കുന്നത്. എക്‌സ്‌ഷോറൂം ഡെല്‍ഹിയില്‍ 6.62 ലക്ഷം രൂപയാണ് വില. സിറ്റി ഡ്രൈവിംഗിനും ദിവസ സവാരിക്കും ഏറ്റവും അനുയോജ്യനാണ് സ്‌ക്രാംബ്ലര്‍. വിന്‍ഡ് പ്രൊട്ടക്ഷന്‍ ഇല്ലാത്തതും സംസ്‌പെന്‍ഷനിന്റോ പോരായ്മയും ദീര്‍ഘ ദൂര യാത്രകള്‍ക്ക് സ്‌ക്രാംബ്ലര്‍ ഇണങ്ങിയേക്കില്ല.
triumph-street-tripleട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍
ബൈക്കുകളില്‍ പെര്‍ഫോന്‍സ് കാണിക്കുന്നവരുടെ ഇഷ്ട കളിപ്പാട്ടമാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍. ഇതിന്റെ എന്‍ജിന്‍ സൗണ്ടും എക്‌സോസ്റ്റും സൂപ്പര്‍ബൈക്ക് പ്രേമികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയാണ്. നഗരത്തിന്റെ തിരക്കുകള്‍ക്കും റേസ്ട്രാക്കിന്റെ ചടുലതയ്ക്കും ഏറ്റവും അനുയോജ്യനാണ് സ്ട്രീറ്റ് ട്രിപ്പിള്‍.
കാണാന്‍ കരുത്തന്റെ ലുക്കില്ലെങ്കിലും എന്‍ജിന്‍ കാര്യത്തില്‍ കരുത്തനാണ് സ്ട്രീറ്റ് ട്രിപ്പിള്‍. 675 സിസി ഇന്‍ലൈന്‍ ട്രിപ്പിള്‍ എന്‍ജിനാണ് പെര്‍ഫോമന്‍സിന് ഇണങ്ങുന്ന രീതിയിലുള്ള കരുത്ത് ഈ സൂപ്പര്‍ബൈക്കിന് നല്‍കുന്നത്.
എക്‌സ്‌ഷോറൂം ഡെല്‍ഹിയില്‍ 7.91 ലക്ഷം രൂപയാണ് വില. ഹെഡ്‌ലൈറ്റിന്റെ രൂപകല്‍പ്പനയാണ് സ്ട്രീറ്റ് ട്രിപ്പിള്‍ മറ്റുള്ളവയില്‍ നിന്നു വ്യത്യസ്തനാകുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇതിന്റെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ട്രയംഫ്.
kawasaki-z800കവാസാക്കി സീ800

വിലയുടെ കാര്യത്തിലും പെര്‍ഫോമന്‍സിന്റെ കാര്യത്തിലും ട്രയംഫിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന ജപ്പാന്‍ കമ്പനിയാണ് കവാസാക്കി. കമ്പനിയുടെ നേക്കഡ് ബൈക്കുകളില്‍ പെട്ട ഒരു മോഡലാണ് ഇസഡ് 800. മാത്രവുമല്ല കവാസാക്കിയുടെ 7ാം തലമുറ ബൈക്കുമാണിത്. 7.5 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ ഈ ബൈക്കിന്റെ വില. അഗ്രസീവ് സ്‌റ്റൈലും കിടിലന്‍ പെര്‍ഫോമന്‍സുമായി ഉയര്‍ന്ന വിലയുള്ള സൂപ്പര്‍ബൈക്കുകള്‍ക്ക് പോലും വെല്ലുവിളിയാണ് ഇസഡ് 800 എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാവാസാക്കിയുടെ സിബിയൂ സീരീസില്‍ ഇന്ത്യയിലിറങ്ങുന്ന അഞ്ചാമത്തെ ബൈക്കാണിത്.
വശങ്ങളില്‍ നിന്ന് നോക്കിയാല്‍ യമഹ എഫ്‌സിയോട് സാമ്യത തോന്നുമെങ്കിലും കവാസാക്കി നിരാശപ്പെടുത്തില്ല. സിറ്റി ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ സൂപ്പര്‍ബൈക്കുകളില്‍ ഒന്നാണ് ഇസഡ്800. നേക്കഡ് രീതിയിലുള്ള രൂപകല്‍പ്പനയായതിനാല്‍ തന്നെ വിന്‍ഡ് പ്രൊട്ടക്ഷന്‍ ഇല്ല. ദീര്‍ഘ ദൂര യാത്രയ്ക്ക് അനുയോജ്യമാകില്ല.

harley-davidson-roadsterഹാര്‍ളി ഡേവിഡ്‌സണ്‍ റോഡ്‌സ്റ്റര്‍

ഇന്ത്യന്‍ സൂപ്പര്‍ബൈക്ക് വിപണിയില്‍ മുന്നില്‍ നില്‍കുന്ന ഹാര്‍ളി ഡേവിഡ്‌സന്റെ സ്‌പോര്‍സ്‌റ്റെര്‍ പെര്‍ഫോമന്‍സ് ഓറിയന്റഡ് ബൈക്കാണ് റോഡ്‌സ്റ്റര്‍. സ്‌പോര്‍ട്സ്റ്റാര്‍ റേഞ്ചിലുള്ള റോഡ്സ്റ്ററിന്റെ 2016 മോഡലാണ് കമ്പനി അവസാനം വിപണിയിലെത്തിച്ചിരിക്കുന്നത്. 1,200 കസ്റ്റം, അയണ്‍ 883, ഫോര്‍ട്ടി എയിറ്റ് എന്നീ മോഡലുകളാണ് സ്‌പോര്‍ട്സ്റ്റര്‍ ശ്രേണിയിലുള്ള മറ്റുള്ളവ. 9.7 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ റോഡ്‌സ്റ്ററിന്റെ വില.
1200സിസി എയര്‍കൂള്‍ഡ് വി ട്വിന്‍ എന്‍ജിനാണ് റോഡ്‌സ്റ്ററില്‍ ഉപയോഗിച്ചിട്ടുള്ളത്. 3750 ആര്‍പിഎമ്മില്‍ 103 എന്‍എം ടോര്‍ക്കാണ് ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 43എംഎം ഇന്‍വര്‍ട്ടഡ് ഫ്രണ്ട് ഫോര്‍ക്കുകളും ട്വിന്‍ ഗ്യാസ് ചാര്‍ജ്ഡ് ഇമല്‍ഷന്‍ കോയിലോവര്‍ ഷോക്കുകളുമാണ് നല്‍കിയിട്ടുള്ളത്. 2184 എംഎം നീളവും 1506 എംഎം വീല്‍ബെയ്‌സും 152 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള ബൈക്കാണിത്. 19ഇഞ്ച് ഫ്രണ്ട് വീലിലും 18 ഇഞ്ച് റിയര്‍ വീലിലും ഡിസ്‌ക് ബ്രേക്കുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ഓപ്ഷണലായി എബിഎസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക്ഡ് ഔട്ട് എന്‍ജിന്‍, ഗ്രെ എയര്‍ ഫില്‍ട്ടര്‍, ലോവര്‍ ഹാന്റില്‍ ബാറുകള്‍, ചോപ്ഡ് റിയര്‍ ഫെന്റര്‍, ട്വിന്‍ എക്‌സ്‌ഹോസ്റ്റുകള്‍ എന്നീ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് ഡെനിം, വിവിഡ് ബ്ലാക്ക്, വെലോസിറ്റി റെഡ് സണ്‍ഗ്ലോ, ബിലെറ്റ് സില്‍വര്‍ എന്നീ കളറുകളില്‍ റോഡ്സ്റ്റര്‍ ലഭ്യമാണ്.
triumph-bonneville-t100ട്രയംഫ് ബോണ്‍വില്ലെ ടി100

ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ 7.78 ലക്ഷം രൂപ വിലയുള്ള ബോണ്‍വില്ലെ ടി100 ബ്രിട്ടീഷ് കമ്പനി ട്രയംഫിന്റെ ഏറ്റവും മികച്ച മോഡലുകളില്‍ ഒന്നാണെന്നാണ് വിലയിരുത്തലുകള്‍. പഴയ മോഡല്‍ ബോണ്‍വില്ലെയുടെ പാരമ്പര്യം ഒട്ടും ചോരാതെയാണ് ടി100 കമ്പനി നിര്‍മിച്ചിരിക്കുന്നത്. കമ്പനിയുടെ സ്ട്രീറ്റ് ട്വിന്‍ കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ വിലയ്ക്കു ലഭ്യമാവുന്ന ട്രയംഫ് മോഡലാണ് ബോണ്‍വില്ലെ ടി 100.
എബിഎസ് സംവിധാനത്തോടെ എത്തുന്ന ബൈക്കില്‍ വ്യത്യസ്ത റൈഡിങ് മോഡോടെ ഇലക്ട്രോണിക് റൈഡ് ബൈ വയര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ടച് അസിസ്റ്റ് ക്ലച് എന്നിവയോടൊപ്പം സ്ട്രീറ്റ് ട്വിന്നിലെ 900 സിസി എന്‍ജിന്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 5 സ്പീഡ് പാരലല്‍ ട്വിന്‍ എന്‍ജിന് 5,900 ആര്‍പിഎമ്മില്‍ പരമാവധി 55 പിഎസ് വരെ കരുത്തും 3,230 ആര്‍പിഎമ്മില്‍ 80 എന്‍എം വരെ ടോര്‍ക്കും പുറത്തെടുക്കും.
അനലോഗ് സ്പീഡോമീറ്റര്‍, അനലോഗ് ടാക്കോമീറ്റര്‍, വിവിധ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് നല്‍കിയിരിക്കുന്നത്. ഡേ ടൈം റണ്ണിങ് ലാമ്പ്, എല്‍ഇഡി റിയര്‍ ലാമ്പ്, യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ് എന്നീ ഫീച്ചറുകളുണ്ട്.

dsk-benelli-tnt-600i-absബനേലി ടിഎന്‍ടി 600ഐ എബിഎസ്
എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ മുന്‍നിരയിലാണ് ബനേലി ടിഎന്‍ടി 600ഐ എബിഎസിന് സ്ഥാനം. 5.7 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഇന്‍ലൈന്‍ ഫോര്‍ ഫോര്‍ എന്‍ജിന്‍ സൂപ്പര്‍ ബൈക്കുകളില്‍ ഏറ്റവും കുറഞ്ഞ വിലയും ടിഎന്‍ടി 600ഐക്ക് തന്നെയാണ്. 600 സിസി എന്‍ജിന്‍ 84 ബിഎച്ച്പി കരുത്ത് നല്‍കും.
അതേസമയം, പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ അത്രമികച്ച റിപ്പോര്‍ട്ടുകളല്ല ഈ സൂപ്പര്‍ബൈക്കിനെ കുറിച്ച് വരുന്നത്.

Comments

comments

Categories: Auto