യുഎഇയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രതിനിധി ഓഫീസ് തുറക്കുന്നു

യുഎഇയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രതിനിധി ഓഫീസ് തുറക്കുന്നു

 

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന് ദുബായില്‍ പ്രതിനിധി ഓഫീസ് ആരംഭിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ബാങ്കിന്റെ ആദ്യത്തെ പ്രതിനിധി ഓഫീസാണിത്. യുഎഇയിലെ എന്‍ആര്‍ഐ ഇടപാടുകാര്‍ക്ക് മികച്ച ബാങ്കിംഗ് സേവനം ലഭ്യമാക്കാന്‍ പ്രതിനിധി ഓഫീസിന് സാധിക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായ വി ജി മാത്യു പറഞ്ഞു. നിലവില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിദേശ ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പണമയക്കുന്നതിനായി ബാങ്കിന് ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ചുമായി ധാരണയുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ജീവനക്കാരാണ് ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച് മുഖേന ഇത്തരം ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത്.മിഡില്‍ ഈസ്റ്റിലേയും സിംഗപ്പൂരിലേയും വിദേശ ഇന്ത്യക്കാര്‍ക്ക് മികവുറ്റ സേവനം നല്‍കുന്നതിനായി പ്രമുഖ എക്‌സ്‌ചേഞ്ച് ഹൗസുകളുമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് ധാരണയണ്ട്.

Comments

comments

Categories: Banking