സച്ചിന്‍ പുതിയ ഗ്രാമം ദത്തെടുത്തു

സച്ചിന്‍ പുതിയ ഗ്രാമം ദത്തെടുത്തു

 

ഗുഡൂര്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രണ്ടാം തവണയും ഗ്രാമം ദത്തെടുത്തു. മുമ്പ് ദത്തെടുത്ത ആന്ധ്രാപ്രദേശിലെ ഗുഡൂരിന് അടുത്തുള്ള പുട്ടമരാജുവാരി കാന്‍ഡ്രിഗയ്ക്ക് പുറമെയാണിത്. ആദ്യം ഏറ്റെടുത്ത ഗ്രാമത്തില്‍ നിന്നും ഒരു കിലോ മീറ്റര്‍ മാറിയുള്ള ഗോലാപ്പള്ളി ഗ്രാമമാണ് സച്ചിന്‍ പുതിയതായി ഏറ്റെടുത്തിരിക്കുന്നത്.

കാന്‍ഡ്രിഗയില്‍ നടന്ന ചടങ്ങില്‍, താന്‍ മറ്റൊരു ഗ്രാമം കൂടി ദത്തെടുക്കുന്നുവെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അറിയിക്കുകയായിരുന്നു. പുതിയതായി ദത്തെടുത്ത ഗ്രാമത്തില്‍ 3.05 കോടി രൂപയുടെ വികസനം നടത്തുമെന്നും സച്ചിന്‍ പറഞ്ഞു. ആറ് കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയായിരുന്നു സച്ചിന്‍ ജില്ലാ അധികാരികള്‍ക്കൊപ്പം ഗ്രാമത്തിലെത്തിയത്.

യുവാക്കളും കുട്ടികളുമുള്‍പ്പെടുന്ന ഗ്രാമ വാസികളുമായും സ്വയം സഹായ വനിത ഗ്രൂപ്പുകളുമായും ഒരു മണിക്കൂറിലേറെ സംവദിച്ചതിന് ശേഷമാണ് സച്ചിന്‍ മടങ്ങിയത്. 2014ല്‍ ഇവിടുത്തെ വികസനത്തിനായുള്ള 15 പദ്ധതികള്‍ക്ക് സച്ചിന്‍ തറക്കല്ലിട്ടിരുന്നു. അറുനൂറോളം ജനങ്ങള്‍ മാത്രം താമസിക്കുന്ന കാന്‍ഡ്രിഗ ഗ്രാമത്തിലേക്ക് ഇത് രണ്ടാം തവണയായിരുന്നു സച്ചിനെത്തിയത്.

Comments

comments

Categories: Sports