ഇന്ത്യയുടെ റേറ്റിംഗ് അതേപടി നിലനിര്‍ത്തി മൂഡിസ്

ഇന്ത്യയുടെ റേറ്റിംഗ് അതേപടി നിലനിര്‍ത്തി മൂഡിസ്

മുംബൈ: ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് (മൂഡിസ്) ഇന്ത്യയുടെ ബിഎഎ3 റേറ്റിംഗ് നിലനിര്‍ത്തി. നിക്ഷേപ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന താഴ്ന്ന റേറ്റിംഗുകളിലൊന്നാണിത്. എന്നാല്‍ കേന്ദ്ര സര്‍്ക്കാരിന്റെ പരിഷ്‌കരണ നടപടികള്‍ സമീപ ഭാവിയില്‍ സ്വകാര്യ നിക്ഷേപത്തെ വര്‍ധിപ്പിക്കുമെന്ന ശുഭ പ്രതീക്ഷയും മൂഡിസ് നിലനിര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ കറന്‍സിയുടെ റേറ്റിംഗും ഹ്രസ്വകാലാടിസ്ഥാനത്തില്‍ പി-3 എന്ന നിലയില്‍ നിലനിര്‍ത്തി

കഴിഞ്ഞയാഴ്ച്ച സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവറും ഇന്ത്യയുടെ നിക്ഷേപ റേറ്റിംഗ് ബിബിഎ-/എ-3 എന്ന താണ നിലയില്‍ നിലനിര്‍ത്തിയിരുന്നു. ഇന്ത്യയുടെ നിക്ഷേപ വളര്‍ച്ചയെ കുറിച്ച് സുസ്ഥിരമായ കാഴ്ചപ്പാടാണ് സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവറും മുന്നോട്ടുവെക്കുന്നത്. റേറ്റിംഗ് ഏജന്‍സികള്‍ രാഷ്ട്രങ്ങളെ വിലയിരുത്തുന്നതില്‍ ആത്മപരിശോധനയ്ക്ക് വിധേയമാകണമെന്നാണ് ഇതുസംബന്ധിച്ച് ഇന്ത്യയുടെ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികണ്ഠ ദാസ് പ്രതികരിച്ചിരുന്നത്.

Comments

comments