കഴിഞ്ഞ ദശകത്തിലെ മികച്ച ഫുട്‌ബോളറായി മെസ്സി

കഴിഞ്ഞ ദശകത്തിലെ മികച്ച ഫുട്‌ബോളറായി മെസ്സി

 

ലണ്ടന്‍: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഫുട്‌ബോളറെ കണ്ടെത്തുന്നതിനായി പ്രമുഖ സ്‌പോര്‍ട്‌സ് ഓണ്‍ലൈന്‍ സൈറ്റായ ഗോള്‍ ഡോട് കോം നടത്തിയ വോട്ടെടുപ്പില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒന്നാം സ്ഥാനത്തെത്തി.

പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് ലയണല്‍ മെസ്സി ഒന്നാമതെത്തിയത്. ആധുനിക ഫുട്‌ബോളിലെ മികച്ച താരം ലയണല്‍ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ എന്ന ചോദ്യം ലോക ഫുട്‌ബോള്‍ ആരാധകരില്‍ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് സ്‌പോര്‍ട്‌സ് ഓണ്‍ലൈന്‍ സൈറ്റായ ഗോള്‍ ഡോട് കോം ഇത്തരത്തിലൊരു വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

തിരഞ്ഞെടുപ്പില്‍ ലയണല്‍ മെസ്സിക്ക് 49% വോട്ടുകളാണ് ലഭിച്ചത്. അതേസമയം, ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് 39 ശതമാനവും. വോട്ടെടുപ്പില്‍ സ്പാനിഷ് താരം ആേ്രന്ദ ഇനിയേസ്റ്റയും സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും മൂന്നാം സ്ഥാനം പങ്ക് വെച്ചു. മൂന്ന് ശതമാനം വോട്ടുകളാണ് ഇരു താരങ്ങള്‍ക്കും ലഭിച്ചത്.

സെര്‍ജിയോ റാമോസ്, സാവി എന്നീ സ്പാനിഷ് താരങ്ങളും നെയ്മര്‍ (ബ്രസീല്‍), ആര്യന്‍ റോബന്‍ (ഹോളണ്ട്), തോമസ് മുള്ളര്‍ (ജര്‍മനി), ലൂയിസ് സുവാരസ് (ഉറുഗ്വായ്) എന്നിവരും ഓരോ ശതമാനം വോട്ടുകള്‍ നേടി ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചു.

27000 പേരാണ് മികച്ച ഫുട്‌ബോള്‍ താരത്തെ കണ്ടെത്തുന്നതിനായുള്ള വോട്ടെടുപ്പില്‍ പങ്കെടുത്തത്. താരങ്ങളുടെ മികവിനെയും ഗോള്‍ നേട്ടത്തെയും അടിസ്ഥാനമാക്കിയായിരുന്നു ആരാധകര്‍ വോട്ട് രേഖപ്പെടുത്തിയത്.

Comments

comments

Categories: Sports, Trending