കറന്‍സി നോട്ട്: തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം

കറന്‍സി നോട്ട്: തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം

 

ന്യൂഡല്‍ഹി: 500, 1000 രൂപയുടെ കറന്‍സി പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം മൂന്ന് ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ രാജ്യം ഇതുവരെ സാക്ഷ്യംവഹിക്കാത്ത പ്രക്ഷോഭങ്ങള്‍ക്കായിരിക്കും സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മുന്നറിയിപ്പ് നല്‍കി. കറന്‍സി നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നു രാജ്യം നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി മടങ്ങവേയാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.
ജനങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ജനങ്ങള്‍ കലാപത്തിനിറങ്ങുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. 1947ല്‍ ഇന്ത്യ സ്വതന്ത്രമായതിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിച്ചിരിക്കുകയാണ്. ഇത്തരം ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതു കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്നും മമതാ ബാനര്‍ജി പറഞ്ഞു. തീരുമാനം മൂലം സാധാരണ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്.. ഈ പരിധിക്കുള്ളില്‍ ഇതുമൂലമുണ്ടായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Politics