ഏഴ് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് 2015ല്‍: രാഷ്ട്രപതി

ഏഴ് വര്‍ഷത്തിനിടയില്‍  ഏറ്റവും കുറവ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് 2015ല്‍: രാഷ്ട്രപതി

ന്യൂഡെല്‍ഹി: ഏഴ് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. 2015 ല്‍ 1.35 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്.തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് അനുകൂല സാഹചര്യമല്ല രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

രാജ്യത്തെ യുവാക്കളുടെ ശേഷി ഗുണപരമായി ഉപയോഗപ്പെടുത്തുന്നതിന് ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അടുത്തകാലത്തായി രാജ്യത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കുന്നുണ്‌ചെന്നും വിദ്യാഭ്യാസ രംഗത്ത് സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ-ഗവേഷണ മേഖലകളിലെ മുന്നേറ്റത്തിന് ഇത് അത്യന്താപേക്ഷിതമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories