അരുണാചല്‍ ബന്ധം: ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറിക്ക് വിസ നിഷേധിച്ച് ചൈന

അരുണാചല്‍ ബന്ധം: ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറിക്ക് വിസ നിഷേധിച്ച് ചൈന

 

ഡല്‍ഹി: അരുണാചല്‍ പ്രദേശ് സ്വദേശിയാണെന്ന കാരണത്താല്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി ബമാങ് താഗോയ്ക്ക് ചൈന വിസ നിഷേധിച്ചു. ചൈനയിലെ ഫുഴുവോയില്‍ നടക്കുന്ന തായ്‌ഹോട്ട് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സംഘത്തിന്റെ പ്രതിനിധിയായി പോകാനൊരുങ്ങവെയാണ് ബമാങ് താഗോയ്ക്ക് അനുമതി നിഷേധിച്ചത്.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറിക്ക് വിസ നിഷേധിച്ച വിവരം ഡല്‍ഹിയിലെ ചൈനീസ് എംബസിയാണ് അറിയിച്ചത്. ചൈനയുടെ ഭാഗമാണ് അരുണാചല്‍ പ്രദേശെന്നും സ്വന്തം പൗരന്മാര്‍ക്ക് വിസയുടെ ആവശ്യമില്ലെന്നുമായിരുന്നു ചൈനയുടെ നിലപാട്.

വിസ അനുവദിച്ച് കിട്ടുന്നതിനായി ആഴ്ചകള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ പ്രതിനിധികള്‍ ചൈനീസ് എംബസിയില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ടീം മാനേജര്‍ ഒഴികെയുള്ള 13 പേര്‍ക്ക് വിസ അനുവദിക്കപ്പെട്ടു. വിസ അനുവദിക്കപ്പെട്ടവര്‍ കഴിഞ്ഞ 12-ാം തിയതി ഫുകുവോയിലേക്ക് പുറപ്പെടുകയും ചെയ്തു. ഇതിന് മുമ്പും അരുണാചല്‍ പ്രദേശില്‍ നിന്നുള്ളവര്‍ക്ക് ചൈന വിസ നിഷേധിച്ചിരുന്നു.

Comments

comments

Categories: Politics

Related Articles