ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് ലോറേറ്റോയില്‍ നിക്ഷേപം നടത്തി

ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് ലോറേറ്റോയില്‍ നിക്ഷേപം നടത്തി

 

ന്യുഡെല്‍ഹി: ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് (ഐഎഎന്‍) അഭിഭാഷകരെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ ലോറേറ്റോ ഡോട്ട് കോമില്‍ നിക്ഷേപം നടത്തി. ഇടപാടിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ പ്ലാറ്റ്‌ഫോം വികസനത്തിനും കൂടുതല്‍ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനുമായിരിക്കും തുക വിനിയോഗിക്കുക. ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് സഹസ്ഥാപകനായ അലോക് മിത്തലിന്റെ നേതൃത്തത്തില്‍ നടന്ന കമ്പനിയുടെ നിക്ഷേപസമാഹരണത്തിന്റെ ഭാഗമായി ഐഎഎന്‍ വൈസ് പ്രസിഡന്റ് രാജേഷും ശ്രീകാന്ത് ശാസ്ത്രിയും ലോറേറ്റോയുടെ ഡയറക്റ്റര്‍ ബോര്‍ഡിന്റെ ഭാഗമാകും.

ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പില്‍ 10 ലക്ഷത്തിലേറെ അഭിഭാഷകരുടെ സേവനം ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അഭിഭാഷകരുടെ ചരിത്രം, ലഭ്യത, ഫീസ് തുടങ്ങിയ വിവരങ്ങള്‍ പരിശോധിച്ച് അനുയോജ്യമായവരെ തെരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ സിവില്‍ കേസുകള്‍, കടുംബപ്രശ്‌നങ്ങള്‍, ക്രമിനല്‍ കേസുകള്‍, ഉപഭോക്തൃ തര്‍ക്കങ്ങള്‍ തുടങ്ങിയ കേസുകള്‍ സംബന്ധിച്ച ഇന്ത്യന്‍ പീനല്‍ കോഡിലെ നിയമങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഉപഭോക്താവിന് ലഭ്യമാകും. വില്‍പത്രം തയ്യാറാക്കല്‍, പ്രോപ്പര്‍ട്ടി വേരിഫിക്കേഷന്‍, പ്രോമിസറി നോട്ട്, പവര്‍ ഓഫ് അറ്റോര്‍ണി എന്നിവ തയ്യാറാക്കല്‍ തുടങ്ങി നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലോറേറ്റോയ്ക്ക് പദ്ധതിയുണ്ട്. നിയമ സേവനങ്ങള്‍ എളുപ്പത്തില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുകയെന്ന ലക്ഷ്യത്തോടെ 2014 ല്‍ രോഹന്‍ മഹാജന്‍, നിഖില്‍ സ്വരൂപ് എന്നിവര്‍ ചേര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്.

Comments

comments

Categories: Entrepreneurship

Write a Comment

Your e-mail address will not be published.
Required fields are marked*