ഗാര്‍വേര്‍ റോപ്‌സിന് അറ്റാദായത്തില്‍ 69 ശതമാനം വളര്‍ച്ച

ഗാര്‍വേര്‍ റോപ്‌സിന് അറ്റാദായത്തില്‍ 69 ശതമാനം വളര്‍ച്ച

കൊച്ചി: ‘ടെക്‌നിക്കല്‍ തുണിത്തരങ്ങള്‍ നിര്‍മിക്കുന്ന ഗാര്‍വേര്‍ വാള്‍ റോപ്‌സ് ലിമിറ്റഡിന്റെ അറ്റാദായം സെപ്റ്റംബറിലവസാനിച്ച ക്വാര്‍ട്ടറില്‍ 69.3 ശതമാനം വളര്‍ച്ചയോടെ 26 കോടി രൂപയിലേക്കു കുതിച്ചുയര്‍ന്നു. മുന്‍വര്‍ഷം ഇതേ കാലയളവിലിത് 15.4 കോടി രൂപയായിരുന്നു. റിപ്പോര്‍ട്ടിംഗ് കാലയളവിലെ വരുമാനം 8.4 ശതമാനം വര്‍ധനയോടെ 232.1 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ ക്വാര്‍ട്ടറിലിത് 214.1 കോടി രൂപയായിരുന്നു. രണ്ടാം ക്വാര്‍ട്ടര്‍ ഇപിഎസ് 11.89 രൂപയാണ്.

ഇതോടെ നടപ്പുവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കമ്പനിയുടെ അറ്റാദായം 52.6 ശതമാനം വര്‍ധനയോടെ 45.8 കോടി രൂപയിലേക്കു ഉയര്‍ന്നു. മുന്‍വര്‍ഷം ആദ്യപകുതിയിലെ അറ്റാദായം 30 കോടി രൂപയായിരുന്നു. വരുമാനം ഈ കാലയളവില്‍ 453.2 കോടി രൂപയില്‍നിന്ന് നേരിയ വര്‍ധനയോടെ 456.9 കോടി രൂപയായി. അര്‍ധവാര്‍ഷിക ഇപിഎസ് 20.92 രൂപയാണ്.

ഫിഷറീസ്, അക്വാകള്‍ച്ചര്‍ ബിസിനസിലെ വളര്‍ച്ചയാണ് കമ്പനിക്കു നേട്ടം നല്‍കിയതെന്ന് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വയു ഗാര്‍വേര്‍ പറഞ്ഞു. 1976-ലാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. ടെക്‌നിക്കല്‍ ടെക്‌സ്റ്റൈയില്‍ മേഖലയിലെ ആഗോള കമ്പനികളിലൊന്നാണ് ഗാര്‍വേര്‍ വാള്‍ റോപ്‌സ്

Comments

comments

Categories: Branding