പന്തില്‍ തുപ്പല്‍ പുരട്ടി: ദക്ഷിണാഫ്രിക്കന്‍ ടീം നായകന്‍ വിവാദത്തില്‍

പന്തില്‍ തുപ്പല്‍ പുരട്ടി:  ദക്ഷിണാഫ്രിക്കന്‍ ടീം നായകന്‍ വിവാദത്തില്‍

 

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്നിംഗ്‌സ് ലീഡോടെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നായകനായ ഫാഫ് ഡുപ്ലെസിസ് വിവാദത്തില്‍. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഫാഫ് ഡുപ്ലെസിസ് തുപ്പല്‍ ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിയമ പ്രകാരം മത്സരങ്ങളില്‍ ഫീല്‍ഡര്‍മാര്‍ ഇത്തരത്തില്‍ പന്ത് പോളിഷ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം, അറിവില്ലായ്മ കാരണമാണ് ഫാഫ് ഡുപ്ലെസിസ് ഇത്തരം പ്രവൃത്തി പരസ്യമായി ചെയ്യുന്നതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. സംഭവത്തില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റിന് 150 റണ്‍സ് എന്ന നിലയില്‍ ഓസ്‌ട്രേലിയ തകര്‍ന്ന് നില്‍ക്കവെയാണ് ഫാഫ് ഡുപ്ലെസിസ് തുപ്പല്‍ ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തിയത്. തുടര്‍ന്ന്, തൊട്ടടുത്ത പന്തില്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവിലും അതേ ഓവറില്‍ തന്നെ ജോ മെന്നിയും ഔട്ടായിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ മറ്റ് രണ്ട് അവസരങ്ങളിലും ദക്ഷിണാഫ്രിക്കന്‍ നായകനായ ഫാഫ് ഡുപ്ലെസിസ് തുപ്പല്‍ ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തിയെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ആരോപിച്ചു. മത്സരത്തില്‍, ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സിനും 80 റണ്‍സിനുമാണ് വിജയം നേടിയത്. ജയത്തോടെ ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് സ്വന്തമാക്കുകയും ചെയ്തു.

Comments

comments

Categories: Sports