സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററുമായി ഡിസൈന്‍ഗില്‍ഡ്

സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററുമായി ഡിസൈന്‍ഗില്‍ഡ്

 

പൂനെ: ഇന്ത്യയിലെ ആദ്യത്തെ ഡിസൈന്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പായ ഡിസൈന്‍ഗില്‍ഡ് സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ പ്രോഗ്രം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. അടുത്ത ജനുവരിയില്‍ പൂനെയില്‍ വെച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ബൂട്ട് കാംപ് നടക്കും. എംഐടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍(എംഐടി ഐടി) പൂനെയുടെ സംരംഭമാണ് ഡിസൈന്‍ഗില്‍ഡ്. ബിസിനസ് വളര്‍ച്ചയ്ക്കും ഇന്നൊവേഷനും സഹായിക്കുന്ന ഡിസൈനിംഗിന് ആഗോളതലത്തില്‍ വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഗുണമേന്‍മയുള്ള ഡിസൈന്‍ മെന്റര്‍ഷിപ്പും സൗകര്യങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാനാണ് ഡിസൈന്‍ഗില്‍ഡ് ശ്രമിക്കുന്നതെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹര്‍ഷിത് ദേശായ് പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഡിസൈനിംഗിന് പ്രാധാന്യം നല്‍കികൊണ്ടുള്ള ആറു മാസത്തെ ആക്‌സിലറേറ്റര്‍ പ്രോഗ്രാം ഡിസൈന്‍ഗില്‍ഡ് നല്‍കും. ഇതുവഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ആശയങ്ങള്‍ ഉല്‍പ്പന്നത്തിലേക്ക്/സേവനത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് വിപണനം നടത്താനും സാധിക്കും. നേരത്തെ എംഐടി ഗ്രൂപ്പ് ഇന്ത്യയിലെ എജു-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി എജുഗില്‍ഡ് എന്ന ആക്‌സിലറേറ്റര്‍ പ്രോഗ്രാം നടപ്പിലാക്കിയിരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നവീന ഡിസൈനിംഗ് രീതികള്‍, കോ- വര്‍ക്കിംഗ് സ്‌പേസ്, ഐപിആര്‍ കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഫസിലറ്റേഷന്‍, ബിസനസ് വികസന സഹായം, ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനമായുള്ള പബ്ലിക്ക് റിലേഷന്‍ പിന്തുണ തുടങ്ങിയവ ലഭ്യമാക്കും. എലിഫന്റ് ഡിസൈന്‍ സഹസ്ഥാപകന്‍ ആശിഷ് ദേശ്പാണ്ഡെ, ലൂക്കസ് ഡിസൈന്‍ ഡയറക്റ്റര്‍ ശേഖര്‍ ബാദ്വെ, ഫിലിപ്പ്‌സ് ഡിസൈന്‍ തലവന്‍ അഭിമന്യു കുല്‍ക്കര്‍ണി, സെയ്ഫ് പാര്‍ട്‌ണേഴ്‌സ് ഡിസൈന്‍ പാര്‍ട്ണര്‍ ജയ് ദുട്ട തുടങ്ങിയവര്‍ സ്റ്റാര്‍ട്ട് മെന്ററിംഗിന്റെ ഭാഗമാകും.

Comments

comments

Categories: Entrepreneurship