കയര്‍ ഫെഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും

കയര്‍ ഫെഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും

കയര്‍ സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരണത്തിലൂടെ കയര്‍ഫെഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അപ്പക്സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കയര്‍ഫെഡിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും, ജീവനക്കാരുള്‍പ്പെടെയുളളവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനുമായി കയര്‍ഫെഡ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കയര്‍യന്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ വികസിപ്പിച്ചെടുത്ത ആധുനിക യന്ത്രവല്‍കൃത റാട്ടുകള്‍ ഉടന്‍ സഹകരണ സംഘങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കയര്‍ഫെഡ് നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. എന്‍ സായികുമാര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കമ്മിറ്റി അംഗങ്ങളായ എസ് എല്‍ സജികുമാര്‍, വി എസ് മണി, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Comments

comments

Categories: Branding

Related Articles