സ്‌പെയിനിലെ അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ നേടി മലയാളി താരം

സ്‌പെയിനിലെ അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ നേടി മലയാളി താരം

 

വലന്‍സിയ: സ്‌പെയിനിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ സ്വന്തമാക്കി മലയാളി താരം ആഷിഖ് കുരുനിയാന്‍. ബുധനാഴ്ച നടന്ന താരത്തിന്റെ ആദ്യ കളിയില്‍ സ്പാനിഷ് ക്ലബായ വിയ്യാറയലിന്റെ സി ടീമിനെതിരെ വിയ്യാറയലിന്റെ ഫീഡര്‍ ടീമായ സി ഡി റോഡയ്ക്ക് വേണ്ടിയാണ് ആഷിഖ് ഗോള്‍ കണ്ടെത്തിയത്.

സ്‌പെയിനിലെ മേസാ ട്രെയിനിംഗ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു മത്സരം. സി ഡിവിഷന്‍ ലീഗ് മത്സരമായിരുന്നു ഇത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആഷിഖ് കുരുനിയാന്‍ അംഗമായ എഫ്‌സി പൂനെ സിറ്റി ക്ലബ്, അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

മൂന്നര മാസം നീളുന്ന ട്രയല്‍ കം ട്രെയിനിംഗിനാണ് ആഷിഖ് സ്‌പെയിനിലെത്തിയത്. വിയ്യാറയലിന്റെ പരിശീലകര്‍ ആഷിഖിന്റെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചതോടെയായിരുന്നു ക്ലബിന്റെ രണ്ടാം ഡിവിഷന്‍ ടീമിലേക്ക് അവസരം ലഭിച്ചതും.

ഇന്ത്യയുടെ അണ്ടര്‍-19 ടീമംഗം കൂടിയാണണ് ആഷിഖ്. രണ്ട് സീസണില്‍ അണ്ടര്‍-18 ഐ ലീഗ് മത്സരങ്ങള്‍ക്കായി പൂനെ എഫ്‌സിയുടെ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. മലപ്പുറത്തെ എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നായിരുന്നു ആഷിഖ് പൂനെ എഫ്‌സിയുടെ അക്കാദമിയില്‍ എത്തിയത്. തുടര്‍ന്ന് പൂനെ എഫ്‌സി ഐഎസ്എല്‍ ടീമായി മാറിയപ്പോള്‍ ക്ലബില്‍ തുടരുകയായിരുന്നു.

Comments

comments

Categories: Slider, Sports