യുബര്‍ ഡ്രൈവര്‍മാര്‍ക്കായി പരിപാടി സംഘടിപ്പിക്കുന്നു

യുബര്‍ ഡ്രൈവര്‍മാര്‍ക്കായി പരിപാടി സംഘടിപ്പിക്കുന്നു

 

മുംബൈ: ഓണ്‍ലൈന്‍ കാര്‍ സേവന ദാതാക്കളായ യുബര്‍ ഡ്രൈവര്‍ പാര്‍ട്ണര്‍മാര്‍ക്കായി പുതിയ പരിപാടി സംഘടിപ്പിക്കുന്നു. യുബര്‍ ക്ലബ് എന്ന പേരില്‍ തുടങ്ങുന്ന പ്രോഗ്രാം ഇന്ത്യയിലെ 10 നഗരങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. കസ്റ്റമൈസ്ഡ് പ്രോഗ്രാമായിരിക്കും യുബര്‍ ക്ലബ് എന്ന് യുബര്‍ അറിയിച്ചു.

ഡ്രൈവര്‍മാരുടെ കഴിവിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് എന്നിങ്ങനെ തരംതിരിച്ചായിരിക്കും യുബര്‍ ക്ലബ് പരിപാടി സംഘടിപ്പിക്കുക. പരിപാടിയില്‍ അര്‍ഹതപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് ഓട്ടോമൊബീല്‍ ഇന്‍ഷുറന്‍സ്, വെഹിക്കിള്‍ മെയിന്റനന്‍സ്, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് എന്നീ ഇനങ്ങളില്‍ ഡിസ്‌കൗണ്ടുകള്‍ ലഭിക്കും.

ബെംഗളൂരു, മുംബൈ, ഡെല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, പൂനെ, കൊച്ചി, കൊയമ്പത്തൂര്‍, ചെന്നൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലായിരിക്കും യുബര്‍ ക്ലബ് സംഘടിപ്പിക്കുക. പരിപാടി തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മികച്ച അനുഭവമായിരിക്കും നല്‍കുക എന്ന് യുബര്‍ ഇന്ത്യ സൗത്ത് ആന്‍ഡ് വെസ്റ്റ് ജനറല്‍ മാനേജര്‍ ഭവിക് റാത്തോഡ് പറഞ്ഞു. യുബറിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് അവര്‍ക്ക് അവരുടേതായ ബിസിനസ് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding