കാര്‍ബണ്‍ നിയന്ത്രണം: ട്രംപിന്റെ വിജയം ആശങ്കയുണര്‍ത്തുന്നു

കാര്‍ബണ്‍ നിയന്ത്രണം:  ട്രംപിന്റെ വിജയം ആശങ്കയുണര്‍ത്തുന്നു

 

കാലിഫോര്‍ണിയ: സിഒപി-21 പാരിസ് എന്നു പേരിട്ട് ലോക കാലാവസ്ഥ സംഘടന (ഡബ്ല്യുഎംഒ) സംഘടിപ്പിച്ച കാലാവസ്ഥ ഉച്ചകോടിയില്‍ അമേരിക്ക ഉള്‍പ്പടെയുള്ള ഹരിതഗൃഹ വാതകങ്ങള്‍ പുറംന്തള്ളുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍ ലോക മലിനീകരണ നിയന്ത്രണ യഞ്ജത്തിന് സമ്മതമറിയിച്ചിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റ് പദവിയിലേക്ക് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ പാരിസ് ഉടമ്പടി പ്രകാരമുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ആശങ്കയുണര്‍ന്നിരിക്കുകയാണ്.

യുഎസ് പരിസ്ഥതി സംരക്ഷണ ഏജന്‍സി (ഇപിഎ)യെ എല്ലാ അര്‍ത്ഥത്തിലും ട്രംപ് നിശബ്ദമാക്കുമെന്ന ആശങ്കയ്‌ക്കൊപ്പം ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണതിതിനിടെ പ്രഖ്യാപിച്ചിട്ടുള്ള നിലപാടുകളും പാരിസ്ഥിതിക സംരക്ഷണത്തിന് എതിരാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പാരിസ് ഉടമ്പടി റദ്ധ് ചെയ്യുന്നതിനൊപ്പം യുഎസിലെ ആഭ്യന്തര മലിനീകരണ നിയന്ത്രണ പദ്ധതിയായ ക്ലീന്‍ പവര്‍ പ്ലാന്‍ (സിപിപി) എടുത്തുകളയുമെന്നു മുമ്പ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

യുഎസിലെ മലിനീകരണ തോത് 2030 ആകുമ്പോഴേക്കും 32 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച സിപിപി പദ്ധതി ഒറ്റയ്ക്ക് നിര്‍ത്തലാക്കാന്‍ ട്രംപിന് കഴിയില്ല. എന്നാല്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്സും സെനറ്റും ഏകകണ്ഠമായി ട്രംപിന്റെ തീരുമാനം അനുകൂലിച്ചാല്‍ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ സിപിപി പദ്ധതി എടുത്തുകളയുമെന്നാണ് പാരിസ്ഥിതിക വാദികള്‍ ചൂണ്ടിക്കാണിക്കുന്നത്.

പാരിസ് ഉടമ്പടി പ്രകാരം 2030 ഓടെ കാര്‍ബണ്‍ പുറന്തള്ളലില്‍ കുറവു വരുത്തുന്നതിന് 20 ശതമാനം പങ്കുവഹിക്കേണ്ടത് യുഎസാണ്. എന്നാല്‍ വരാന്‍ പോകുന്ന യുഎസ് ഭരണകൂടം തങ്ങളുടെ പാരിസ്ഥിക നയങ്ങളില്‍ ഒരു തിരിച്ചുപോക്കു നടത്തുകയാണെങ്കില്‍ ആഗോള തലത്തില്‍ നടപ്പാക്കുന്ന മലിനീകരണ നിയന്ത്രണ പദ്ധതിയുടെ ഫലത്തെ തന്നെ ഏറെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: World