എസ്ബിഐ നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു

എസ്ബിഐ നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു

ന്യൂഡെല്‍ഹി : 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് വന്‍തോതില്‍ നിക്ഷേപമെത്തിയതോടെ എസ്ബിഐ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചു. വിവിധ കാലാവധി നിക്ഷേപങ്ങള്‍ക്ക് 0.15 ശതമാനം വരെയാണ് പലിശ കുറച്ചത്. ഒരു വര്‍ഷം മുതല്‍ 455 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന്റെ പലിശ 7.05 ല്‍നിന്ന് 6.90 ശതമാനമായി കുറച്ചു.

456 ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള നിക്ഷേപത്തിന്റെ പലിശ 7.10 ല്‍നിന്ന് 6.95 ശതമാനമായും രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിന്റെ പലിശ 7 ല്‍നിന്ന് 6.85 ശതമാനമായും കുറച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നതായും എസ്ബിഐ അറിയിച്ചു.

Comments

comments

Categories: Slider, Top Stories