ആകാശവാണി അവാര്‍ഡുകള്‍ വിതരണം ചെയ്തു

ആകാശവാണി അവാര്‍ഡുകള്‍ വിതരണം ചെയ്തു

 

ന്യൂഡെല്‍ഹി: ആകാശവാണിയുടെ 2012,2013 വര്‍ഷത്തെ വാര്‍ഷിക അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഓള്‍ ഇന്ത്യ റേഡിയോയുടെ ആഭിമുഖ്യത്തില്‍ മനേക്ഷാ സെന്ററിലെ സരോവാര്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് കേന്ദ്ര ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എം വെങ്കയ്യ നായിഡു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

രാജ്യത്താകമാനം തടസങ്ങളിലാതെ പ്രവര്‍ത്തിക്കുകയും ജനങ്ങളിലേക്കെത്തുകയും ചെയ്യുന്ന ഒരേയൊരു കൂട്ടായ്മയാണ് ആകാശവാണിയെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. പാരാലിംപിക്‌സിന് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതയായ ദീപാ മാലിക്കിനെക്കുറിച്ചുള്ള ഫീച്ചറായ ‘ബ്രയ്ഡ് ഓഫ് ഫയറി’ നും നിര്‍ഭയ കേസിനെക്കുറിച്ചുള്ള ‘ദര്‍ത് സമന്‍ദര്‍ ദില്‍ കി ആന്‍ഡര്‍’ എന്ന പരിപാടിക്കും ഈ വര്‍ഷം അവാര്‍ഡ് ലഭിച്ചു. ഗാന്ധി ചിന്തകളിലധിഷ്ഠിതമായ പ്രത്യേക പുരസ്‌കാരത്തിന് ബെംഗളൂരു ആകാശവാണിയുടെ ഡോക്യുമെന്റ് ഡ്രാമയായ ‘അഹിംസയാ പ്രവദി’ അര്‍ഹമായി. ആകാശവാണിയുടെ വാര്‍ത്താ സേവന വിഭാഗത്തില്‍ മികച്ച എഡിറ്റര്‍, വാര്‍ത്ത പ്രതിനിധി, പാര്‍ടൈം പ്രതിനിധി, പ്രാദേശിക വാര്‍ത്താ യൂണിറ്റ് എന്നിവയയ്ക്കും പുരസ്‌കാരങ്ങളുണ്ടായിരുന്നു. ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി രാജ്യവര്‍ധനന്‍ റാത്തോര്‍, പ്രസാര്‍ ഭാരതി ചെയര്‍മാന്‍ ഡോ എ സൂര്യ പ്രകാശ്, ഓള്‍ ഇന്ത്യ റേഡിയോ ഡയറക്റ്റര്‍ ജനറല്‍ എഫ് ഷെഹെര്‍യാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Comments

comments

Categories: Branding