എംപോറിയോ അര്‍മാനി എഡിഷന്‍ വെസ്പ

എംപോറിയോ അര്‍മാനി എഡിഷന്‍ വെസ്പ

പൂനെ: ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ പിയാജിയോ തങ്ങളുടെ എക്‌സ്‌ക്ലൂസീവ് വെസ്പ 946 എംപോറിയോ അര്‍മാനി എഡിഷന്‍ ഇന്ത്യയിലെത്തിച്ചു. എക്‌സ്‌ക്ലൂസീവ് സ്വഭാവം കാണിക്കുന്നതിന് വിലയിലും അല്‍പ്പം എക്‌സ്ട്രീം സ്വഭാവവും വെസ്പ കാണിച്ചിട്ടുണ്ട്. 12,04,970 ലക്ഷം രൂപയാണ് വെസ്പ 946 എംപോറിയോ അര്‍മാനിക്ക് പൂനെ എക്‌സ്‌ഷോറൂമില്‍ വില. മര്യാദക്കാണെങ്കില്‍ ഒരു പുതിയ ഫോക്‌സ് വാഗണ്‍ പോളോയും ബാക്കിക്ക് ഒരു അള്‍ട്ടോ 800ഉം വാങ്ങാനുള്ള അത്രയും തുക. അപ്രിലിയ എസ്ആര്‍വി 850 എബിഎസ് ആണ് ഇനി ഇതിലും കൂടുതല്‍ വിലയുള്ള ഏക മോഡല്‍.
മാറ്റ് കളര്‍ പെയ്ന്റ് സ്‌കീമിലുള്ള ബോഡി, മികച്ച ഗുണനിലവാരമുള്ള ലെതര്‍ സീറ്റുകള്‍, 12 ഇഞ്ച് വീല്‍, ഫുള്‍ എല്‍.ഇ.ഡി പ്രെജക്റ്റര്‍ ഹെഡ് ലാംപ്, ടെയ്ല്‍ ലാംപ്, എബിഎസ്, ഇരട്ട ഡിസ്‌ക് ബ്രേക്ക്, ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് എംപോറിയോ അര്‍മാനിയുടെ മുഖ്യ പ്രത്യേകതകള്‍. 125 സിസി ഫോര്‍ സ്‌ട്രോക്ക് എയര്‍കൂള്‍ഡ് 3 വി എന്‍ജിന്‍ 11.84 ബിഎച്ച്പിയും 10.33 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്.
പ്രത്യേക ഉപഭോക്താക്കളെ മാത്രം ലക്ഷ്യമിട്ടാണ് അര്‍മാനി എഡിഷന്‍ കമ്പനി എത്തിച്ചിരിക്കുന്നത്. ബൈക്കു ള്‍ ‘വിമാനമാക്കി’ ഉപയോഗിക്കുന്നവര്‍ക്കുള്ളതല്ല വെസ്പ 946 എംപോറിയോ അര്‍മാനി എഡിഷന്‍. കൂടുതല്‍ റിലാക്‌സായി ഓടിക്കുന്നവര്‍ക്കുള്ളതാണ് ഇത്.
1946 ആദ്യ വെസ്പ മോഡലുമായി സാമ്യതയിലാണ് പുതിയ എംപോറിയോ അര്‍മാനി വെസ്പ എത്തിയിരിക്കുന്നത്. ജിയോര്‍ജിയോ അര്‍മാനിയുടെ 40ാം വാര്‍ഷികത്തോടും, പിയാജിയോ ഗ്രൂപ്പിന്റെ 130ാം ജന്മദിനത്തോടും അനുബന്ധിച്ചാണ് പുതിയ വെസ്പ വിപണിയിലെത്തിയിരിക്കുന്നത്. 1946 നെ സൂചിപ്പിക്കുന്നതിനാണ് 946 എന്ന് വാഹനത്തെ വിശേഷിപ്പിക്കുന്നത്.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇത്രയും വില നല്‍കേണ്ടത്. ഇതോടൊപ്പം 96,500 രൂപ എക്‌സ്‌ഷോറൂം പൂനെ വിലയില്‍ 70ാം വാര്‍ഷിക പതിപ്പും കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്.

Comments

comments

Categories: Auto

Related Articles