മൊനെക്‌സോയുടെ ഓട്ടോ ഇന്‍വെസ്റ്റ് സംവിധാനം

മൊനെക്‌സോയുടെ ഓട്ടോ ഇന്‍വെസ്റ്റ് സംവിധാനം

ഓണ്‍ലൈന്‍ പീര്‍ ടു പീര്‍ ലെന്‍ഡിംങ് സര്‍വീസായ മൊനെക്‌സോ ഓട്ടോ ഇന്‍വെസ്റ്റ് സംവിധാനം ഒരുക്കുന്നു. ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനിലൂടെ കടം വാങ്ങാനും കൊടുക്കാനുമുള്ള പ്ലാറ്റ്‌ഫോണിത്. പുതിയ സംവിധാനത്തിന്റെ സഹായത്തോടെ മൊനെക്‌സോ പ്‌ളാറ്റ്‌ഫോമില്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് മുഴുവന്‍ വിനിമയങ്ങളും സ്വയം നിയന്ത്രിക്കാന്‍ കഴിയും. രണ്ട് ലളിതമായ ഘട്ടങ്ങളാണ് ഓട്ടോ ഇന്‍വെസ്റ്റ് സംവിധാനത്തിനുള്ളത്. പണം കടം കൊടുക്കുന്നവര്‍ക്ക് എത്രരൂപ നിക്ഷേപിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ എം1 മുതല്‍ എം8 വരെയുള്ള വിഭാഗങ്ങളായി തിരിയാം. മൊനെക്‌സോയുടെ 90 ശതമാനത്തില്‍ അധികം ഉപഭോക്താക്കളും ഒട്ടോ-ഇന്‍വെസ്റ്റിലുള്ള താല്‍പര്യം വ്യക്തമാക്കി മുന്നോട്ട് വന്നിട്ടുണ്ട്. എത്രയും വേഗത്തില്‍ തന്നെ പുതിയ സംവിധാനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ചെയ്യുമെന്ന് മൊനെക്‌സോ അറിയിച്ചു .

Comments

comments

Categories: Branding