4 ജി ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കാന്‍ ജിയോ

4 ജി ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കാന്‍ ജിയോ

 

ന്യൂഡെല്‍ഹി : മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 4 ജി സംവിധാനത്തോടു കൂടിയ ഫീച്ചര്‍ ഫോണുകള്‍ ലോഞ്ച് ചെയ്യാന്‍ തയ്യാറെടുക്കുന്നു. രാജ്യത്തെ മൊബീല്‍ മേഖലയില്‍ പുതിയൊരു വിഭാഗം തുടങ്ങുകയാണ് കമ്പനിയുടെ ലക്ഷ്യം. ഏകദേശം 1,000 രൂപയില്‍ കുറവായിരിക്കും ഫീച്ചര്‍ ഫോണുകളുടെ വില. ഡിജിറ്റല്‍ ഉള്ളടക്കത്തിനു പുറമെ അണ്‍ലിമിറ്റഡ് വോയ്‌സ്, വീഡിയോ കോളിംഗ് എന്നിവയും പുതിയ ഫോണിലുണ്ടായിരിക്കും. വോയ്‌സ് ഓവര്‍ എല്‍റ്റിഇ (വിഒഎല്‍റ്റിഇ) ടെക്‌നോളജി കോളുകള്‍ ലഭ്യമാക്കുന്ന ഫീച്ചര്‍ ഫോണുകള്‍ ഗ്രാമീണ ജനതയെ ആകര്‍ഷിക്കുമെന്നാണ് കരുതുനനത്.

രാജ്യത്തെ എല്ലാ വിഭാഗങ്ങളിലും എത്തിച്ചേരാനാണ് ജിയോയുടെ ശ്രമം. ഗ്രാമീണ മേഖലയിലും കമ്പനി വലിയ സാധ്യത കാണുന്നുണ്ട്. വിഒഎല്‍റ്റിഇ ഫീച്ചര്‍ ഫോണിലൂടെ ഈ സാധ്യത പ്രയോജനപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ആദ്യമായി ഡേറ്റ ഉപയോഗിക്കുന്നവരെയാണ് പുതിയ ഫോണ്‍ ലക്ഷ്യമിടുന്നത്. 2 ജി ഫീച്ചര്‍ ഫോണുകള്‍ക്ക് രാജ്യത്ത് വലിയ വിപണിയുണ്ട്. ഏകദേശം 65 ശതമാനത്തോളമുള്ളവരില്‍ 1 ബില്ല്യണിലധികമുള്ള മൊബീല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഇപ്പോഴും ഫീച്ചര്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചെലവുകുറഞ്ഞ 4 ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഏകദേശം 3,000 രൂപ വിലവരും. സ്മാര്‍ട്ട്‌ഫോണുകളെക്കുറിച്ച് കൂടുതല്‍ അറിവില്ലാത്തതിനാല്‍ അത്തരം ഫോണുകള്‍ വേഗത്തില്‍ ഏറ്റെടക്കുന്നതിന് സാധാരണക്കാര്‍ വിമുഖത കാണിക്കുന്നുണ്ട്.

കോളുകള്‍ക്കായി വിഒഎല്‍റ്റിഇ വിതരണം ചെയ്യുന്ന രാജ്യത്തെ ഏക കമ്പനിയാണ് ജിയോ. സെപ്റ്റംബര്‍ അഞ്ചിന് സര്‍വീസ് ആരംഭിച്ചത് മുതല്‍ 25 മില്ല്യണിലധികം ഉപയോക്താക്കളെ നേടുവാന്‍ ജിയോയ്ക്ക് കഴിഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ 100 മില്ല്യണ്‍ ഉപയോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നത്. രാജ്യത്തെ മുന്‍നിരയിലുള്ള ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന് 260 മില്ല്യണ്‍ വരിക്കാറുണ്ട്. അതിനാല്‍ ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരെയും ഉപഭോക്താക്കളാക്കേണ്ടത് അത്യാവശ്യമാണെന്ന് ജിയോ ചിന്തിക്കുന്നു. നിലവില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ് വിഒഎല്‍റ്റിഇ നല്‍കുന്നത്.

ഏകദേശം 1,000, 1,500 രൂപ വില വരുന്ന രണ്ടു ഫീച്ചര്‍ ഫോണുകള്‍ റിലയന്‍സ് വികസിപ്പിക്കുന്നുണ്ട്. ജനുവരി-മാര്‍ച്ച് കാലയളവില്‍ അവ ലോഞ്ച് ചെയ്യാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്റര്‍നെറ്റ്, കോള്‍ ഉള്‍പ്പെടെ സ്മാര്‍ട്ട്‌ഫോണുകള്‍ പോലെ തന്നെ ഫീച്ചര്‍ ഫോണുകളും ഉപയോഗിക്കാം. ടച്ച്‌സ്‌ക്രീനാകില്ല ഫോണിനുണ്ടാകുക.

Comments

comments

Categories: Slider, Top Stories