ഇപിഎഫ്: നിര്‍ജീവ എക്കൗണ്ടുകളിലെ നിക്ഷേപത്തിനും പലിശ

ഇപിഎഫ്:  നിര്‍ജീവ എക്കൗണ്ടുകളിലെ നിക്ഷേപത്തിനും പലിശ

 

മുംബൈ: പ്രൊവിഡന്റ് ഫണ്ടില്‍ 36 മാസത്തിലേറെ കാലമായി നിര്‍ജീവമായി കിടക്കുന്ന എക്കൗണ്ടുകളിലെ നിക്ഷേപത്തിനും പലിശ ലഭിക്കും. നിലവിലുള്ള നിര്‍ജീവമായ എക്കൗണ്ടുകളില്‍ 42,000 കോടിയുടെ നിക്ഷേപമാണുള്ളത്. 2015-16 സാമ്പത്തിക വര്‍ഷം 8.8 ശതമാനമാണ് പലിശ നിശ്ചയിച്ചിട്ടുള്ളത്. 9.7 കോടി വരിക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

2011ലാണ് വിഹിതമടയ്ക്കാത്ത എക്കൗണ്ടുകളിലുള്ള നിക്ഷേപത്തിന് പലിശ നല്‍കേണ്ടെന്ന് ഇപിഎഫ്ഒ തീരുമാനിച്ചത്. നിലവിലെ ഉത്തരവ് പ്രകാരം ജീവനക്കാരന് 58 വയസ് കഴിഞ്ഞാല്‍ മാത്രമേ എക്കൗണ്ട് നിര്‍ജീവമാകുകകയുള്ളൂ.

Comments

comments

Categories: Slider, Top Stories