ഹ്യൂണ്ടായുടെ കരുത്തന്‍ ട്യുസോണ്‍

ഹ്യൂണ്ടായുടെ കരുത്തന്‍ ട്യുസോണ്‍

ന്യൂഡല്‍ഹി: ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ഹ്യൂണ്ടായ് അവതരിപ്പിച്ച ട്യുസോണ്‍ വിപണിയിലെത്തി. ഏറെ കാത്തിരിപ്പിനൊടുവിലാണ് ഹ്യുണ്ടായ് ക്രേറ്റ, സാന്റാഫെ മോഡലുകളുടെ മധ്യത്തിലായി ഇടംപിടിക്കുന്ന ട്യൂസോണിനെ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. എക്‌സ്‌ഷോറൂം ഡെല്‍ഹിയില്‍ 18.99 ലക്ഷം രൂപ മുതലാണ് ഈ എസ്‌യുവിയുടെ വിലയാരംഭിക്കുന്നത്. ഹോണ്ട സിആര്‍വി, സ്‌കോഡ യെറ്റി, റെക്സ്റ്റണ്‍ സാങ്‌യോങ് എന്നീ മോഡലുകളുമായിട്ടായിരിക്കും മൂന്നാം തലമുറ ട്യുസോണ്‍ വിപണിയില്‍ ഏറ്റുമുട്ടുക.

ഇന്ത്യയിലെ എസ്‌യുവി പ്രേമികകള്‍ക്കിടയില്‍ വന്‍ സ്വാധീനം ചെലുത്തിയ ട്യൂസോണാണ് രൂപമാറ്റങ്ങള്‍ക്ക് വിധേയമായി തിരിച്ചെത്തുന്നത്. ഒരു എസ്‌യുവിക്ക് വേണ്ട പ്രധാന ഘടകങ്ങളായ സ്‌പോര്‍ടി ബംബര്‍, പുത്തന്‍ ഹെഡ്‌ലാമ്പ്, ക്രോം സ്ലാറ്റോടുകൂടിയ ഗ്രില്‍, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നീ സവിശേഷതകള്‍ എല്ലാം പുതിയ വാഹനത്തില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.
അഞ്ച് വിത്യസ്ത നിറങ്ങളില്‍ ലഭ്യമാകുന്ന ട്യൂസോണ്‍ ഓട്ടോമാറ്റഡ് ആന്റ് മാനുവല്‍, പെട്രോള്‍,ഡീസല്‍ മോഡലുകളില്‍ ലഭ്യമാണ്. പെട്രോള്‍ എന്‍ജിനില്‍ 13 ഉം ഡീസല്‍ മോഡലിന് 18ഉമാണ് അറായ് അംഗീകരിച്ച ഇന്ധന ക്ഷമത.
ഹ്യുണ്ടായുടെ ഫ്‌ള്യൂയിഡിക് സ്‌കള്‍പ്ചര്‍ 2.0 ഡിസൈന്‍ പകര്‍ത്തിയിട്ടുള്ള സാന്റാഫെയുടെ ചെറു പതിപ്പെന്ന വിശേഷണവും ട്യൂസണ് ചേരും. 2005ല്‍ ആണ് ആദ്യ ട്യുസോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. തിരിച്ചടി നേരിട്ടതോടെ 2010ഓടുകൂടി പിന്‍വാങ്ങി. പിന്നീട് ട്യൂസോണിന്റെ രണ്ടാം തലമുറ അവതരിച്ചെങ്കിലും ഇന്ത്യയിലെത്തിയിരുന്നില്ല.
രണ്ടു തരത്തില്‍ 134 ബിഎച്ച്പിയും 181 ബിഎച്ച്പിയും ഉല്‍പ്പാദിപ്പിക്കുന്ന 2.0ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് മൂന്നാം തലമുറ ട്യുസോണിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവലിനൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഈ എന്‍ജിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആറു എയര്‍ ബാഗുകള്‍, എബിഎസ്, ഇബിഡി, വിഎസ്‌സി എന്നീ സുരക്ഷാ ഫീച്ചറുകളും കാറിലുണ്ടാകും. എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ ലഭിച്ച കാറാണ് ട്യുസോണ്‍. ലെതര്‍ അപ്‌ഹോള്‍സ്‌ട്രെ, ലെതറില്‍ പൊതിഞ്ഞുള്ള ഇന്‍സ്ട്രുമെന്റ് പാനലും സ്റ്റിയറിംഗ് വീലും, ടച്ച്‌സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 8 സ്പീക്കറുള്ള മ്യൂസിക് സിസ്റ്റം, ഓക്‌സ്, യുഎസ്ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, കൂടാതെ പനോരമിക് സണ്‍റൂഫ് ഓപ്ഷണലായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: Auto
Tags: Hyundai, Tucson