റിയല്‍റ്റി വിപണിയില്‍ വൈറ്റ് ആന്‍ഡ് വാച്ച്

റിയല്‍റ്റി വിപണിയില്‍ വൈറ്റ് ആന്‍ഡ് വാച്ച്

ബെംഗളൂരു: 500, 1,000 രൂപ നോട്ട് അസാധുവാക്കല്‍ തീരുമാനം മറ്റു വിപണികളിലേതിന് സമാനമായി റിയല്‍റ്റി മേഖലയിലും ബാധിക്കുന്നു. വിപണിയില്‍ പ്രോപ്പര്‍ട്ടികളുമായി ബന്ധപ്പെട്ട കരാറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ഉപഭോക്താക്കള്‍ നിര്‍മാതാക്കളെ സമീപിക്കുന്നത്. നോട്ട് അസാധുവാക്കല്‍ തീരുമാനംകൊണ്ടുള്ള പ്രതിസന്ധികള്‍ അവസാനിച്ചതിന് ശേഷം കരാറുകള്‍ തീരുമാനമാക്കാം എന്നാണ് ഉപഭോക്താക്കള്‍ കമ്പനികളോട് ആവശ്യപ്പെടുന്നത്. നിക്ഷേപകരും വൈറ്റ് ആന്‍ഡ് വാച്ച് സമീപനമാണ് പുലര്‍ത്തുന്നതെന്ന് റിയല്‍റ്റി കമ്പനികള്‍ അറിയിച്ചു.

കറന്‍സി വഴിയുള്ള ഇടപാടുകളായിരുന്നു വിപണിയില്‍ നടന്നിരുന്നതെങ്കില്‍ നിലവില്‍ ഇത് പ്രതിസന്ധി നേരിടുകയാണ്. പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്ന് ഉപഭോക്താക്കള്‍ നിര്‍മാതാക്കളോട് അഭ്യാര്‍ത്ഥിക്കുന്നുണ്ടെങ്കിലും കമ്പനികള്‍ വഴങ്ങുന്നില്ല. കരാറില്‍ പറഞ്ഞ മൊത്തം തുകയും ചെക്കായി നല്‍കണമെന്നാണ് കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത്തരം പ്രതിസന്ധിയോടെ നിരവധി കരാറുകള്‍ റദ്ദാക്കുകയോ തീരുമാനമാകാതിരിക്കുകയോ ചെയ്യുന്നുണ്ട്.-റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് യശ്വന്ത് ദലാല്‍ വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള ബ്രോക്കറേജ് സ്ഥാപനങ്ങളില്‍ നിന്ന് പ്രോപ്പര്‍ട്ടികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കഴിഞ്ഞയാഴ്ച മാത്രം 20 ശതമാനം കുറവ് രേഖപ്പെടുത്തി. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ രാജ്യത്തെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയില്‍ മാത്രം 40 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിപണിയില്‍ ഏറ്റവും കടുപ്പമേറിയ സമയമാണിതെന്നാണ് ബ്രോക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്. വിലയില്‍ ഇടിവുണ്ടാകുമെന്ന ആശങ്കയില്‍ നിക്ഷേപകര്‍ വൈറ്റ് ആന്‍ഡ് വാച്ച് സമീപനം തുടരുമെന്നാണ് വിലയിരുത്തലുകള്‍.
ബ്രോക്കര്‍മാരെ അപേക്ഷിച്ച് ഏറ്റവും മികച്ച അവസരമാണ് റിയല്‍ എസ്റ്റേറ്റ് മേഖല നല്‍കിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി വിപണിയില്‍ തുടരുന്ന പ്രതിസന്ധി ഇവരുടെ ബിസിനസിനേയും ശക്തമായി ബാധിച്ചിട്ടുണ്ട്. പദ്ധതികള്‍ വൈകുന്നതും, പണലഭ്യത കുറഞ്ഞതും വിപണിയെ പ്രതികൂലമായി ബാധിച്ചതോടൊപ്പം ബ്രോക്കര്‍മാരുടെ കമ്മീഷനും തിരിച്ചടിയായി.
വിപണിയില്‍ വളര്‍ച്ചയ്ക്ക് സാധ്യത ഒരുങ്ങി വന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ കറന്‍സി അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഹൈ എന്‍ഡ് ഉപഭോക്താക്കളുള്ളതിനാല്‍ പ്രാഥമിക റെസിഡന്‍ഷ്യല്‍ വിപണിയില്‍ നോട്ട് അസാധുവാക്കല്‍ കാര്യമായി ബാധിക്കില്ലെങ്കിലും ഏറ്റവും കൂടുതല്‍ കള്ളപ്പണമൊഴുകുന്നുണ്ടെന്ന് ആരോപണമുള്ള സെക്കന്‍ഡറി റെസിഡന്‍ഷ്യല്‍ വിപണിക്ക് ഇത് കനത്ത ആഘാതം സൃഷ്ടിക്കും.
പണമൊഴുക്കിന് തടസം വരുന്നതോടെ സെക്കന്‍ഡറി വിപണിയില്‍ വിലവര്‍ധന അടുത്ത ഏതാനും പാദങ്ങള്‍ക്കുള്ളിലുണ്ടാകുമെന്നും ഈ മേഖലയില്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ശരാശരി വരുമാനമുള്ള ഉപഭോക്താക്കള്‍ പ്രൈമറി വിപണിയില്‍ കാര്യമായ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. അതേസമയം വന്‍കിട ഡെവലപ്പര്‍മാര്‍ പെയ്മന്റ് സ്‌കീമടക്കമുള്ള പഴയ ഓഫര്‍ തന്നെയാണ് ഇപ്പോഴും നല്‍കുന്നത്. 10 മുതല്‍ എട്ട് ശതമാനം വരെ ഡിസ്‌കൗണ്ടാണ് സെക്കന്‍ഡറി നിര്‍മാതാക്കള്‍ നല്‍കുന്നത്.
ഫണ്ടൊഴുക്ക് കുറഞ്ഞത് തിരിച്ചടിയായ ചെറുകിട ഡെവലപ്പര്‍മാര്‍ക്ക് ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ കൂടി അസാധുവാക്കിയതോടെ കനത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

Comments

comments

Categories: Business & Economy