നോട്ട് അസാധുവാക്കല്‍ ചെറുകിട സ്റ്റീല്‍ കമ്പനികളെ ബാധിക്കും

നോട്ട് അസാധുവാക്കല്‍ ചെറുകിട സ്റ്റീല്‍ കമ്പനികളെ ബാധിക്കും

കൊല്‍ക്കത്ത: സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി ചെറുകിട സ്റ്റീല്‍ വ്യവസയാങ്ങള്‍ക്ക് ദോഷകരമെന്ന് റിപ്പോര്‍ട്ട്. പണം ഉപയോഗിച്ച് ബിസിനസ് ചെയ്യുന്ന കമ്പനികളാണ് ഈ മേഖലയില്‍ ഏറെയും. ഗ്രാമീണ മേഖലയില്‍ നിന്നുള്ള ആവശ്യകതയില്‍ കുറവുണ്ടാകുവാനും ഈ തീരുമാനം ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. കാല വര്‍ഷത്തിനുശേഷമാണ് ഇത്തരം പ്രദേശങ്ങളില്‍ നിന്ന് സ്റ്റീലിന് പ്രത്യേകിച്ച് നിര്‍മാണ ഗ്രേഡിലുള്ള സ്റ്റീലിന് ആവശ്യക്കാരുണ്ടാകുന്നത്.

ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, സെയില്‍ തുടങ്ങിയ വലിയ കമ്പനികള്‍ക്ക് പുതിയ നടപടി ഗുണം ചെയ്യും, ചെറുകിട സ്റ്റീല്‍ ആവശ്യകത ഓര്‍ഗനൈസ്ഡ് ട്രേഡിലേക്ക് മാറിയേക്കും. നോട്ട് അസാധുവാക്കല്‍ സ്റ്റീല്‍ മേഖലയിലെ ചെറുകിട വില്‍പ്പനയില്‍ ഇടിവുണ്ടാക്കിയേക്കും. പ്രധാനമായും നിര്‍മാണം, റൂഫിംഗ് ഉല്‍പ്പന്നങ്ങള്‍, വൈദ്യുതി ഉപയോഗിച്ച് ലോഹം പൂശുന്ന കാര്‍ഡ്‌ബോര്‍ഡ് ഷീറ്റ്, തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന റ്റിഎംറ്റി ബാറുകളെയും നോട്ട് അസാധുവാക്കല്‍ ബാധിക്കും-ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംരംഭകന്‍ പറഞ്ഞു.

ഈ മാസം രണ്ടാം പകുതിയോടെ സ്റ്റീല്‍ വില്‍പ്പന സാധാരണ നിലയിലാകും. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഈ സാഹചര്യം മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: Business & Economy