പുകവലിക്കാത്തവരിലും ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്നു; 75 ശതമാനവും സ്ത്രീകള്‍

പുകവലിക്കാത്തവരിലും ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്നു; 75 ശതമാനവും സ്ത്രീകള്‍

 

കൊച്ചി: പുകവലിക്കാരുടെ രോഗം എന്നറിയപ്പെടുന്ന ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സിഒപിഡി) എന്ന ശ്വാസകോശ രോഗം ഇപ്പോള്‍ വികസ്വര രാജ്യങ്ങളില്‍ പുകവലിക്കാത്തവരിലും വലിയ അളവില്‍ കാണുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഞ്ചാമത്തെ മാരക രോഗമാണിത്. 30 ദശലക്ഷം പേരില്‍ ഈ രോഗം കണ്ടുവരുന്നുവെന്നാണ് കണക്ക്. ശരിയായ സമയത്ത് ഈ രോഗം കണ്ടെത്തിയില്ലെങ്കില്‍ അത് മാരകമാകാം. പ്രത്യേകിച്ച് പുകവലിക്കാത്തവരില്‍ രോഗ നിര്‍ണയത്തിന് കാലതാമസമുണ്ടാകാമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍ ജോക്കബ് ബേബി പറഞ്ഞു.

ഇന്ത്യയില്‍ അന്‍പത് വയസിന് മുകളിലുള്ളവരുടെ മരണകാരണമാകുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനത്താണ് സിഒപിഡി. പുകവലിക്ക് പുറമെ ഒട്ടേറെ കാരണങ്ങളാല്‍ ഈ രോഗമുണ്ടാകാം. പാചകത്തിനായും ചൂടാക്കാനുമായി ഉപയോഗിക്കുന്ന ജൈവ ഇന്ധനങ്ങളില്‍ നിന്നുള്ള പുക മൂലമാണ് വികസ്വര രാജ്യങ്ങളിലെ സിഒപിഡി മൂല മുള്ള മരണങ്ങളില്‍ അന്‍പത് ശതമാനവും. ഇതില്‍ 75 ശതമാനവും സ്ത്രീകളാണെന്നതാണ് വസ്തുത.

അന്തരീക്ഷ മലിനീകരണമാണ് മറ്റൊരു പ്രധാന രോഗകാരണം. ലോകത്തിലെ തന്നെ ഏറ്റവും കൂടിയ ജനസംഖ്യയുള്ള 20 നഗരങ്ങളില്‍ പത്തെണ്ണവും ഇന്ത്യയിലാണ്. ഡെല്‍ഹിയിലെ കണക്കനുസരിച്ച് അന്തരീക്ഷ മലിനീകരണം മൂലം 40.3 ശതമാനം ആളുകളുടെയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വളരെയധികം കുറഞ്ഞിട്ടുണ്ട്.

അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മറ്റ് സൂക്ഷ്മ വസ്തുക്കളും മൂലം ശ്വസിക്കുന്ന വായു വിഷമായി മാറുന്നു. ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ഗുരുതര മായി ബാധിക്കും. അതുകൊണ്ടുതന്നെ നഗരങ്ങളില്‍ താമസിക്കുന്നവരില്‍ ശ്വാസകോശരോഗങ്ങള്‍ അധികമായി കണ്ടുവരുന്നതെന്ന് ഡോക്ടര്‍ ജേക്കബ് കൂട്ടിച്ചേര്‍ത്തു.

ജോലിസ്ഥലങ്ങളിലെ മലിനീകരണം മൂലമാണ് ശ്വാസ കോശ രോഗികളില്‍ 19.2 ശതമാനം പേര്‍ക്കും രോഗമുണ്ടാകുന്നത്. ഓര്‍ഗാനോ ഫോസ്‌ഫേറ്റ്, കാര്‍ബമേറ്റ്‌സ് എന്നിങ്ങനെ കൃഷിയിട ങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍ ശ്വാസ കോശരോഗങ്ങളെ ക്ഷണിച്ചു വരുത്തും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറഞ്ഞുവരുന്ന തിനും സിഒപിഡിയായി മാറുന്നതിനും ഇത് കാരണമാകും. അതുകൊണ്ടുതന്നെ പുകവലിക്കാത്തവരില്‍ സിഒപിഡി കണ്ടുവരുന്നവരില്‍ 18.1 ശതമാനം പേരും കര്‍ഷകരാണ്.

കൊതുകു തിരികള്‍ കത്തിക്കുന്നത് നൂറ് സിഗരറ്റുകള്‍ക്ക് തുല്യമായ പുക പുറത്തേക്ക് വമിക്കുമെന്നത് ഞെട്ടിപ്പിക്കുന്നതാണ്. അന്‍പത് സിഗരറ്റുകളില്‍ നിന്ന് പുറത്തുവിടുന്ന ഫോര്‍മാല്‍ഡി ഹൈഡിനേക്കാള്‍ കൂടുതല്‍ കൊതുകുതിരിയില്‍ നിന്ന് പുറത്തുവരും. മുന്നൂറിലധികം രോഗികളില്‍ നടത്തിയ പഠനങ്ങളില്‍ 75 ശത മാനം ആസ്തമരോഗികളും ദീര്‍ഘനാള്‍ ശരിയായ ചികിത്സയില്ലാതെയാണ് മുന്നോട്ടു പോകുന്നതെന്നു കണ്ടെത്തിയിരുന്നു.

ഉള്ളില്‍ കഴിക്കാവുന്ന ബ്രോങ്കോ ഡയലേറ്റര്‍ മരുന്നുകള്‍ മാത്രമാണ ് ഇവര്‍ ഉപയോഗിക്കുന്നത്. ആസ്ത്മ അധികരിക്കുന്നത് സിഒപിഡിക്ക് കാരണമാകാമെന്ന് ഗവേ ഷണങ്ങള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Trending