കൊക്കകോള വലിയ കുപ്പികളിലേക്ക്

കൊക്കകോള വലിയ കുപ്പികളിലേക്ക്

 

ന്യൂഡെല്‍ഹി: കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കായ കൊക്കകോള പകുതി ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ പുതിയ തന്ത്രം പയറ്റാനൊരുങ്ങുന്നു. സമീപകാലത്തായി കമ്പനിയുടെ വളര്‍ച്ച ഒറ്റ അക്കത്തിലായിരുന്നു, ഇത് ഇനിയും താഴുമെന്ന കരുതിയാണ് വലിയ കുപ്പികളിലേക്ക് ഉല്‍പ്പന്നത്തെ മാറ്റുന്നത്. ഫിക്‌സി ഡ്രിങ്ക്‌സ്, തംപ്‌സ്അപ്പ് തുടങ്ങിയവയ്ക്ക് പുറമെ മാര്‍ക്യു ഡ്രിങ്ക്, മിനുറ്റ് മെയ്ഡ് ജ്യൂസസ് എന്നിവ കൊക്കകോളയുടെ ഉല്‍പ്പന്നങ്ങളാണ്.

നിലവിലുള്ള ഉല്‍പ്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവും കലോറിയും കുറവാണ്. പഞ്ചസാരയുടെ അളവ് കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വിതരണം ചെയ്യാനാണ് കമ്പനിയുടെ ശ്രമം. ഈ പ്രക്രിയ വേഗത്തിലാക്കുമെന്ന് കൊക്കകോള ഇന്ത്യയുടെ പ്രസിഡന്റ് വെങ്കിടേഷ് കിനി പറഞ്ഞു.
ആഗോളതലത്തില്‍ കമ്പനി ഉല്‍പ്പന്നത്തിന്റെ അളവില്‍ വ്യത്യാസം വരുത്തുകയാണ് ഇന്ത്യയിലും ഇത് നടപ്പിലാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 180 മില്ലി ലിറ്ററിന്റെ ചെറിയ ടിന്നും 200 മില്ലി ലിറ്ററിന്റെ ചെറിയ കുപ്പിയും കമ്പനി വിപണിയില്‍ നിന്ന് മാറ്റും. 300 മില്ലി ലിറ്ററിന്റെ ഗ്ലാസ് കുപ്പി ലഭ്യമാക്കും. 200 മില്ലി ലിറ്ററിന്റെ കുപ്പി മുഖ്യമായും പരമ്പരാഗത വ്യാപാര കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. ജ്യൂസുകളുടെ വിഭാഗത്തില്‍ 250 മില്ലി ലിറ്റര്‍ പാക്കുകള്‍ മാറ്റി പകരം 400 മില്ലി ലിറ്റര്‍ കൊണ്ടുവരും.
ഭ്യതയും വിതരണവും കണക്കിലെടുത്താല്‍ ചെറിയ പാക്കുകള്‍ കൂടുതലായും വലിയ പാക്കുകള്‍ കുറവായും കണ്ടെത്താനാകും.

Comments

comments

Categories: Trending