ലീഇക്കോ 600 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

ലീഇക്കോ 600 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

 

ന്യൂഡെല്‍ഹി : ചൈനീസ് ടെക്‌നോളജി കമ്പനിയായ ലീഇക്കോ 600 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി അറിയിച്ചു. എന്നാല്‍ നിക്ഷേപത്തെക്കുറിച്ച് മറ്റ് വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടില്ല. 2014 സെപ്റ്റംബറില്‍ ലീക്കോ സിഎച്ച്ടി ക്യാപിറ്റലില്‍നിന്ന് 55.4 മില്യണ്‍ ഡോളര്‍ നിക്ഷേപം സ്വീകരിച്ചിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച ശേഷം ഇ-കോമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടുമായി ലീഇക്കോ പ്രത്യേക പങ്കാളിത്തത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഉത്സവ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകളിലും ലീക്കോ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കി.

ഉത്സവ സീസണിലെ ഒക്‌റ്റോബര്‍ ആദ്യ വാരത്തില്‍ 200 കോടി രൂപയുടെ വില്‍പ്പന നടത്താന്‍ ലീഇക്കോക്ക് കഴിഞ്ഞിരുന്നു. ഈ കാലയളവില്‍ മൂന്ന് ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും സ്വന്തം ലീമാള്‍ ഡോട്ട് കോമിലൂടെയും രണ്ട് ലക്ഷം മൊബീല്‍ ഫോണ്‍, 1,800 ടെലിവിഷന്‍, 500 ലധികം ആക്‌സസറീസ് എന്നിവയാണ് വില്‍പ്പന നടത്തിയത്.

40-50 ശതമാനം ഉപയോക്താക്കള്‍ തങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലീഇക്കോ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അതുല്‍ ജെയ്ന്‍ പറഞ്ഞു. അംഗത്വമെടുക്കുന്നവര്‍ക്ക് യപ്പ്ടിവി, ഇറോസ് നൗ, ഹങ്കാമ എന്നിവയിലൂടെ ഓഡിയോ, വീഡിയോ കണ്ടന്റ് ലഭ്യമാക്കും. ആദ്യ വര്‍ഷം കഴിഞ്ഞ് സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കുന്നതിന് പ്രതിവര്‍ഷം 4,900 രൂപയാണ് അടയ്‌ക്കേണ്ടത്.

Comments

comments

Categories: Branding