മിഷേലിനെ അധിക്ഷേപിച്ചു മേയര്‍ക്ക് സ്ഥാനം നഷ്ടമായി

മിഷേലിനെ അധിക്ഷേപിച്ചു മേയര്‍ക്ക് സ്ഥാനം നഷ്ടമായി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേലിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച വെസ്റ്റ് വെര്‍ജീനിയയിലെ ക്ലേ കൗണ്ടി മേയര്‍ ബെവര്‍ലി വേലിങ്ങ് രാജിവച്ചു.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വെര്‍ജീനിയ ഡവലപ്‌മെന്റ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ പമേല ടെയ്‌ലര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. വൈറ്റ് ഹൗസില്‍ സുന്ദരിയും പ്രൗഢയുമായ ഒരു സ്ത്രീ പ്രഥമവനിതയായി സ്ഥാനമേല്‍ക്കുന്നതില്‍ സന്തോഷം തോന്നുന്നു. ഹൈ ഹീല്‍ ചെരുപ്പുമിട്ട് നടക്കുന്ന ഒരു മനുഷ്യക്കുരങ്ങിനെ കണ്ട് മടുത്തുപോയി എന്നായിരുന്നു പമേലയുടെ ഫേസ്ബുക് പോസ്റ്റ്.
പ്രശ്‌നത്തിന് എരിവ് പകര്‍ന്നു പോസ്റ്റിനെ അനുകൂലിച്ച് ക്‌ളേ കൗണ്ടി മേയര്‍ ബെവര്‍ലി വേലിങ് കുറിപ്പിട്ടത് വിവാദം ആളിക്കത്താനിടയാക്കി. വിസാസ് ടിവി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത നൂറുക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തത്. പിന്നീട് ഈ പോസ്റ്റ് രണ്ടുപേരും ഡിലീറ്റ് ചെയ്തു എന്നു മാത്രമല്ല, ഫേസ്ബുക്കില്‍ നിന്ന് ഇവരുടെ അക്കൗണ്ടുകള്‍ തന്നെ അപ്രത്യക്ഷമായി.
വംശീയ അധിക്ഷേപം നടത്തിയ രണ്ട് വനിതകളേയും തല്‍സ്ഥാനങ്ങളില്‍ നിന്നു നീക്കം ചെയ്യണമെന്നു സോഷ്യല്‍ മീഡിയയില്‍ ശക്തമായി ആവശ്യമുയര്‍ന്നിരുന്നു. ഇവരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പരാതി ലഭിച്ചിരുന്നതായും അധികൃതര്‍ പറഞ്ഞിരുന്നു. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്നാണ് മേയര്‍ രാജിവച്ചത്.

Comments

comments

Categories: World

Write a Comment

Your e-mail address will not be published.
Required fields are marked*