നിക്ഷേപം വര്‍ധിക്കുന്നത് പലിശ നിരക്ക് കുറയ്ക്കും: അരുന്ധതി ഭട്ടാചാര്യ

നിക്ഷേപം വര്‍ധിക്കുന്നത് പലിശ നിരക്ക് കുറയ്ക്കും: അരുന്ധതി ഭട്ടാചാര്യ

മുംബൈ: നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനുശേഷം ബാങ്കുകളില്‍ നിക്ഷേപം വര്‍ധിക്കുന്നതായി എസ്ബിഐ മോധാവി അരുന്ധതി ഭട്ടാചാര്യ. ചൊവ്വാഴ്ച്ചയിലെ കണക്കു പ്രകാരം എസ്ബിഐയുടെ 24,000 ശാഖകളിലായി 92,000 കോടിയുടെ നിക്ഷേപമാണെത്തിയതെന്നും അരുന്ധതി ഭട്ടാചാര്യ അറിയിച്ചു.

വന്‍ തുക മാറ്റിയെടുക്കുന്നതിന് ബാങ്കുകളില്‍ നിക്ഷേപിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും ഇത്തരത്തില്‍ എത്തുന്ന തുക മുഴുവന്‍ 500ന്റെയും ആയിരത്തിന്റെയും നോട്ടുകളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ബാങ്കുകളിലെ നിക്ഷേപം വര്‍ധിക്കുന്നത് നിക്ഷേപ പലിശ നിരക്കുകളിലും ഭവന വായ്പ, വാഹന വായ്പ എന്നിവയുടെ പലിശ നിരക്കുകളിലും കുറവു വരുത്താന്‍ ഇടയാക്കുമെന്നും അരുന്ധതി ഭട്ടാചാര്യ സൂചിപ്പിച്ചു.

Comments

comments

Categories: Slider, Top Stories