ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സാംസംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി

ന്യൂഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 23.00 ശതമാനം പങ്കാളിത്തം നേടി സാംസംഗ് തങ്ങളുടെ നേതൃസ്ഥാനം നിലനിര്‍ത്തിയതായി റിപ്പോര്‍ട്ട്. ലെനോവോ-മോട്ടോറോള യാണ് രണ്ടാം സ്ഥാനത്തുള്ളത്. മുന്‍പ് സാംസംഗിനു പുറകില്‍ സ്ഥാനം പിടിച്ച മൈക്രോമാക്സിനെ പിന്തള്ളിക്കൊണ്ടാണ് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ലെനോവോ-മോട്ടോറോള 9.60 ശതമാനം വിപണി വിഹിതത്തോടെ ആഭ്യന്തര വിപണിയില്‍ രണ്ടാം സ്ഥാനം കൈയടക്കിയത്.
മുന്‍ പാദത്തില്‍ നിന്നും 8 ശതമാനത്തിന്റെ വര്‍ധനയാണ് മൂന്നാം പാദത്തില്‍ സാംസംഗ് അടയാളപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് സാംസംഗിന്റെ വിപണി വിഹിതത്തില്‍ 9.7 ശതമാനം വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാലക്സി നോട്ട് 7ന്റെ ഉല്‍പ്പാദനം നിറുത്തിവെച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കിടയിലാണ് ആഭ്യന്തര വിപണിയിലെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.
രണ്ടാം പാദത്തില്‍ 32.3 മില്യണ്‍ യൂണിറ്റ് വില്‍പ്പന നടത്തിയ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ആദ്യ അഞ്ചു കമ്പനികളില്‍ ഇടം നേടി. 7.40 ശതമാനം വിപണി വിഹിതമാണ് ഷവോമിക്കുളളത്. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഏപ്രില്‍-ജൂണ്‍ പാദത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 17.5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാനം വളര്‍ച്ച നിരീക്ഷിച്ചതായും മാര്‍ക്കറ്റ് റിസര്‍ച്ച് സംരംഭമായ ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്പ്പറേഷന് (ഐഡിസി) സര്‍വേയില്‍ പറയുന്നു. 2016ലെ വാര്‍ഷിക വളര്‍ച്ചയിലും രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണി മികച്ച പ്രകടനം നടത്തുമെന്നാണ് ഐഡിസി അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ഉത്സവസീസണോടനുബന്ധിച്ചു നടത്തിയ തയാറെടുപ്പുകളും, മെഗാ ഓണ്‍ലൈന്‍ വില്‍പ്പനയും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നേരത്തെ തന്നെ ഇറക്കുമതി ചെയ്തതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങളാണ് മൂന്നാം പാദത്തിലെ വളര്‍ച്ചയില്‍ പ്രതിഫലിച്ചതെന്നാണ് ഐഡിസി ഇന്ത്യ മാര്‍ക്കറ്റ് അനലിസ്റ്റ് കാര്‍ത്തിക് ജെ അഭിപ്രായപ്പെട്ടത്. ഓണ്‍ലൈന്‍ ഇറക്കുമതിയില്‍ ചൈനീസ് ഡിവൈസുകള്‍ 35 ശതമാനം വര്‍ധനവാണ് കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 31 ശതമാനത്തിലധികം പങ്കാളിത്തം ഓണ്‍ലൈന്‍ ഇറക്കുമതിയിലാണ്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഓണ്‍ലൈന്‍ വിഭാഗത്തില്‍ മുന്‍നിരയിലുള്ളത് ലെനോവോ, ഷവോമി ബ്രാന്‍ഡുകളാണ്.
ഇതിനുപുറമെ വാണിജ്യാടിസ്ഥാനത്തില്‍ റിലയന്‍സ് ജിയോ പ്രവര്‍ത്തനമാരംഭിച്ചത് 4ജി സ്മാര്‍ട്ട്ഫോണുകളുടെ ഇറക്കുമതിയില്‍ വലിയ സ്വാധീനം ചെലുത്തിയതായും സര്‍വേയില്‍ പറയുന്നു. മൂന്നാം പാദത്തില്‍ 25 ശതമാനത്തിന്റെ വര്‍ധനയാണ് 4ജി സ്മാര്‍ട്ട്ഫോണുകളുടെ ഇറക്കുമതിയിലുണ്ടായത്. ഈ കാലയളവില്‍ ഇറക്കുമതി ചെയ്ത പത്ത് സ്മാര്‍ട്ട്ഫോണുകളില്‍ ഏഴെണ്ണം 4ജി ഡിവൈസാണെന്നും ഇതില്‍ 90% സ്മാര്‍ട്ട്ഫോണുകളും വിറ്റഴിച്ചത് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോണുകള് വഴിയാണെന്നും ഐഡിസി വ്യക്തമാക്കുന്നു.
ആകര്‍ഷകമായ ഓഫറുകളില്‍ റിലയന്‍സ് ജിയോ എത്തിയതോടെ ലൈഫ് ബ്രാന്‍ഡില്‍ ജിയോ പുറത്തിറക്കുന്ന സ്മാര്‍ട്ട്ഫോണുകളുടെയും ആവശ്യകത വര്‍ധിച്ചതായി സര്‍വേ വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ 7 ശതമാനം പങ്കാളിത്തത്തോടെ ലൈഫ് സാന്നിധ്യം ശക്തമാക്കിയതായാണ് വിവരം. ഫീച്ചര്‍ ഫോണ്‍ വിഭാഗത്തില്‍ കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ഇറക്കുമതി 18.6 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 39,9 മില്യണ്‍ യൂണിറ്റ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചതായും ഐഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു.